ബോളിവുഡിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ കജോളിന് ആരാധകരുണ്ട്. അജയ് ദേവ്ഗണ്ണുമായുള്ള വിവാഹത്തോടെ താരകുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്ന വലിയൊരു വിഭാഗം ആരാധകരുണ്ട്. കഴിഞ്ഞ 23 വർഷത്തെ അഭിനയ ജീവിതത്തിൽ താരം ചില കടുത്ത നയങ്ങൾ പിന്തുടർന്നിരുന്നു. അടുത്തിടപഴകിക്കൊണ്ടുള്ള രംഗങ്ങളിൽ അഭിനയിക്കാൻ ഇതുവരെ താരം തയാറായിരുന്നില്ല. ഇപ്പോൾ തന്റെ നയം മാറ്റിയിരിക്കുകയാണ് താരം. പുതിയ സീരീസിൽ ചുംബനരംഗത്തിൽ അഭിനയിച്ചിരിക്കുകയാണ് താരം. ‘ദ് ട്രയല്‍’ എന്ന പുതിയ വെബ് സീരിസിലാണ് താരത്തിന്റെ അടുത്തിടപഴകുന്ന രംഗങ്ങളിൽ അഭിനയിച്ചത്. കാജോളിന്റെ ലിപ് ലോക്ക് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
സീരിസില്‍ അഭിഭാഷകയായ നൊയോനിക സെന്‍ഗുപ്തയുടെ വേഷത്തിലാണ് കജോള്‍ എത്തുന്നത്. രണ്ട് ചുംബന രംഗങ്ങളിലാണ് നടി അഭിനയിക്കുന്നത്. രണ്ട് വ്യത്യസ്ത എപ്പിസോഡുകളിലാണ് ഈ ചുംബന രംഗങ്ങള്‍ വരുന്നത്. 1992ൽ സിനിമയിൽ എത്തിയതിനു ശേഷം ഇതുവരെ താരം ചുംബനരംഗങ്ങളിൽ അഭിനയിച്ചിട്ടില്ല. താരത്തിന്റെ അപ്രതീക്ഷിത നീക്കം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കജോളിന്റെ തീരുമാനത്തെ വിമർശിച്ചും പിന്തുണച്ചും നിരവധി പേരാണ് എത്തുന്നത്.