ആന്ധ്ര-തെലങ്കാന അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ജനസേനാ പാര്‍ട്ടി നേതാവ് പവന്‍ കല്യാണ്‍ പോലീസ് കസ്റ്റഡിയില്‍. ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടി വിജയവാഡയിലേക്ക് റോഡ് മാര്‍ഗം എത്താന്‍ ശ്രമിച്ച പവന്‍ കല്യാണിന്റെ വാഹനവ്യൂഹത്തെ തടഞ്ഞതിനെത്തുടര്‍ന്ന് പവന്‍ കല്യാണ്‍ നടക്കാന്‍ തീരുമാനിച്ചിരുന്നു. ഇതും പൊലീസ് തടഞ്ഞതോടെ പവന്‍ കല്യാണ്‍ റോഡില്‍ നിലത്ത് കിടന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പവന്‍ കല്യാണിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.