ദക്ഷിണ കൊറിയൻ നടി പാർക്ക് സൂ റ്യൂൻ ( 29 ) ഗോവണിയിൽനിന്ന് താഴെവീണ് മരിച്ചു. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
നടിയുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സന്നദ്ധത കുടുംബം പ്രകടിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ ആരാധകരുള്ള താരമായിരുന്നു പാർക്ക് സൂ റ്യൂൻ. നടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ. തിങ്കളാഴ്ച ജെജു ദ്വീപിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനിരിക്കവെയായിരുന്നു പാർക്കിന്റെ മരണം. നടിയുടെ മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച നടക്കും.