Share this Article
Pushpa 2 Review : അല്ലു ആരാധകർക്ക് വിരുന്നൊരുക്കി പുഷ്പ 2; വിമർശനങ്ങൾക്കും കുറവില്ല
വെബ് ടീം
posted on 05-12-2024
1 min read
Pushpa 2 Review Malayalam

തിയേറ്ററുകളിൽ തരംഗമായി അല്ലു അർജുൻ്റെ പുഷ്പ 2

മൈത്രി മൂവി മേക്കേഴ്‌സിന്റെ മെഗാ ബജറ്റ് ചിത്രം പുഷ്പ 2 റിലീസ് ചെയ്തതോടെ മലയാളികൾ ഉൾപ്പെടെയുള്ള  ദക്ഷിണേന്ത്യൻ സിനിമാ പ്രേമികൾ ആവേശത്തിലാണ്. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തേക്കുറിച്ചുള്ള വിലയിരുത്തലുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

ആരാധകരുടെ ആവേശം

പുഷ്പരാജ് എന്ന കഥാപാത്രത്തിലൂടെ അല്ലു അർജുൻ വീണ്ടും പ്രേക്ഷകരെ കീഴടക്കിയെന്നാണ് ആരാധകരുടെ പ്രതികരണം. സിനിമയിലെ സംഘട്ടന രംഗങ്ങളും അല്ലു അർജുന്റെ പെർഫോമൻസും ആരാധകരെ ഏറെ ആകർഷിപ്പിച്ചിട്ടുണ്ട്.. പുഷ്പ 2 ഒരു മെഗാ ബ്ലോക്ക്ബസ്റ്ററായിരിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. പ്രശസ്ത ബോളിവുഡ് നിരൂപകൻ തരൺ ആദർശ് പോലുള്ളവർ ചിത്രത്തെ പുകഴ്ത്തിയതും ആരാധകരുടെ ആവേശം കൂട്ടി.

വിമർശകരും കുറവല്ല

എന്നാൽ, എല്ലാവരും ചിത്രത്തെക്കുറിച്ച് പോസിറ്റീവായി പ്രതികരിച്ചിട്ടില്ല. ചില വിമർശകർ ചിത്രത്തിന്റെ ആദ്യ പകുതിയിലെ പോരായ്മകൾചൂണ്ടിക്കാട്ടുന്നുണ്ട്.  രണ്ടാം പകുതിയിലെ ഫാമിലി സെൻ്റിമെൻ്റ് രംഗങ്ങൾ അധികമായി എന്നും ചിലർ അഭിപ്രായപ്പെടുന്നു. ഫഹദ്  ഫാസിലിനെ  പോലുള്ള മികച്ച അഭിനേതാവിന്റെ കഴിവുകൾ പൂർണ്ണമായി ഉപയോഗപ്പെടുത്തിയില്ലെന്നും വിമർശനമുയർന്നിട്ടുണ്ട്.

സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ

അല്ലു അർജുൻ്റെ ആരാധകർ സോഷ്യൽ മീഡിയയിൽ പുഷ്പ 2 ട്രെൻഡ് ചെയ്യിച്ചുകൊണ്ട് ആവേശം പ്രകടിപ്പിക്കുന്നു.

ചിത്രത്തിലെ ഗംഗമ്മ ജാതര രംഗം സോഷ്യൽ മീഡിയയിൽ വൈറലായി.

ഫഹദ്  ഫാസിലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories