ഐ.എഫ്.എഫ്.കെ. മൂന്നാം ദിനം പ്രദർശനത്തിന് 67 ചിത്രങ്ങൾ. വേൾഡ് സിനിമ ടുഡേ വിഭാഗത്തിൽ 23 ചിത്രങ്ങളും അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ അഞ്ചു ചിത്രങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തും. ലൈഫ് ടൈം അച്ചീവ്‌മെന്റ് വിഭാഗത്തിലും ലാറ്റിൻ അമേരിക്കൻ വിഭാഗത്തിലും ഒരോ ചിത്രങ്ങൾ വീതവും ഇന്ന് പ്രദർശിപ്പിക്കും.
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനം പ്രേക്ഷകരെ കാത്തിരിക്കുന്നത് വ്യത്യസ്തമായ 67 ചിത്രങ്ങളാണ്. ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ ജാക്വസ് ഒഡിയാഡിന്റെ 'എമിലിയ പെരേസ്' ഇന്ന് പ്രദർശിപ്പിക്കും .മലയാളം സിനിമ ടുഡേ വിഭാഗത്തിലും അഞ്ചു ചിത്രങ്ങൾ ആസ്വാദകർക്ക് മുന്നിലെത്തും..
ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയിയുമായി സരസ്വതി നാഗരാജൻ നടത്തുന്ന സംഭാഷണം മേളയുടെ മറ്റൊരു ആകർഷണമാകും..ഉച്ചക്ക് 2.30 മുതൽ 3.30 വരെ നിള തിയേറ്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അടിച്ചമർത്തലിനെതിരെയുള്ള ഒരു വീട്ടമ്മയുടെ ചെറുത്തു നിൽപ്പിന്റെ കഥ പറയുന്ന ഫാസിൽ മുഹമ്മദ് ചിത്രം ഫെമിനിച്ചി ഫാത്തിമയും പ്രേക്ഷകർക്ക് മുന്നിലെത്തും. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ രണ്ട് മലയാള ചിത്രങ്ങളിൽ ഒന്നാണ് ഫെമിനിച്ചി ഫാത്തിമ…
ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത ഒരു കെനിയൻ ഗോത്രഗാനത്തിന്റെ പിന്നിലുള്ള ചരിത്രം അന്വേഷിക്കുന്ന കഥ പറയുന്ന ‘പാത്ത്’ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കും. വേൾഡ് സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമയായക്വീർ 1960ൽ മെക്‌സിക്കോയിൽ രണ്ട് പുരുഷന്മാർക്കിടയിലുരുത്തിരിഞ്ഞ പ്രണയത്തിന്റെ കഥയാണ് പറയുന്നത്. കൂടാതെ മെമ്മറിസ് ഓഫ് എ ബേണിംഗ് ബോഡി, മാലു, ഭാഗ്ജ്ജൻ, കാമദേവൻ നക്ഷത്രം കണ്ടു തുടങ്ങിയ വ്യത്യസ്തമായ ചിത്രങ്ങളും ഇന്ന് പ്രദർശനത്തിന് എത്തും…