Share this Article
മലയാളി മങ്കയായി സണ്ണി ലിയോൺ കേരളത്തിൽ; മലയാളത്തിൽ ഓണാശംസ; അണപൊട്ടിയ ആരാധക ആവേശം
വെബ് ടീം
posted on 04-09-2023
1 min read
SUNNY LEON ARRIVED IN KOZHIKOD FASHION SHOW

കോഴിക്കോട്: മലയാളി മങ്കയായി മലയാളത്തിൽ ഓണാശംസകളുമായി ബോളിവുഡ് നടി സണ്ണി ലിയോൺ ഒരിക്കൽ കൂടി മലയാളി ആരാധകരെ കയ്യിലെടുത്തു. സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽനടന്ന ഫാഷൻ റേയ്‌സ്-വിൻ യുവർ പാഷൻ ഡിസൈനർ ഷോയിൽ പങ്കെടുക്കാനാണ് സണ്ണി ലിയോൺ കേരളത്തിലെത്തിയത്.കസവു സാരിയും മുല്ലപ്പൂവും അണിഞ്ഞാണ് സണ്ണി ലിയോൺ കോഴിക്കോട്ടെ  വേദിയിലെത്തിയത്.  ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം റാംപ് വാക്ക് നടത്തിയ സണ്ണി ലിയോൺ കുട്ടികൾക്കൊപ്പം കുറച്ചു സമയം ചിലവഴിച്ചു.

ഷോയിൽ പങ്കെടുക്കാനെത്തിയവരുടെയും ആരാധകരുടെയും താരത്തെ കാണാനുള്ള  തിക്കും തിരക്കും നിയന്താണാതീതമായതോടെ  ഒടുവിൽ ഓഡിറ്റോറിയത്തിലെ വെളിച്ചമണച്ച് സ്റ്റേജിനടുത്ത് കാറെത്തിച്ചാണ് സണ്ണി ലിയോണിനെ പുറത്തെത്തിച്ചത്.

സണ്ണി ലിയോണിന്റെ റാമ്പ് വാക്ക് വീഡിയോ കാണാം

ഷോയുമായി ബന്ധപ്പെട്ട്  ശനിയാഴ്ചയുണ്ടായ വാക്കേറ്റം സംഘർഷത്തിലെത്തിയിരുന്നു.ഷോയിൽ പങ്കെടുക്കാനെത്തിയവർക്ക് നൽകിയ വസ്ത്രങ്ങൾക്ക് ഗുണനിലവാരമില്ലെന്നാരോപിച്ച് ആണ് തർക്കം തുടങ്ങിയത്. ഒടുവിൽ പൊലീസ് സ്ഥലത്തെത്തി ഫാഷൻ ഷോ നിർത്തിവെപ്പിക്കുകയും പ്രധാന നടത്തിപ്പുകാരനായ പ്രശോഭ് കൈലാസ് പ്രൊഡക്‌ഷൻ ഹൗസ് ഉടമ പ്രശോഭ് രാജിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പിന്നീട്,പൊലീസ് മുന്നോട്ടുവെച്ച നിബന്ധനകൾ പാലിച്ച് പരിപാടി നടത്താൻ സംഘാടകർ തയ്യാറായതോടെയാണ് അനുമതി നൽകിയത്. എക്സ്പ്രഷൻസ് മീഡിയയും പ്രശോഭ് കൈലാസ് പ്രൊഡക്‌ഷൻ ഹൗസും ചേർന്നാണ് ഷോ നടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories