Share this Article
വേദി കിട്ടുമ്പോൾ ആളാവാനും ഷൈൻ ചെയ്യാനും തോന്നും; പബ്ലിസിറ്റി സ്റ്റണ്ട്; അലൻസിയറിനെതിരെ ധ്യാൻ ശ്രീനിവാസൻ
വെബ് ടീം
posted on 18-09-2023
1 min read
dhyan sreenivasan, nadhikalil sundari yamuna movie promotion, dhyan against alencier

നടൻ അലൻസിയറിനെതിരെ വിമർശനവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു സ്റ്റേജ് കിട്ടുന്ന സമയത്ത് പലർക്കും ഒന്ന് ആളാവാനും ഷൈൻ ചെയ്യാനും ഒക്കെ തോന്നും. ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് ധ്യാൻ പറഞ്ഞു. അങ്ങനെയൊരഭിപ്രായം അദ്ദേ​ഹത്തിനുണ്ടായിരുന്നെങ്കിൽ ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. പുതിയ ചിത്രത്തിന്റെ പ്രചാരണപരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് താരത്തിന്റെ മറുപടി.

അലൻസിയറിനു അത്തരമൊരു അഭിപ്രായമുണ്ടെങ്കിൽ ബഹിഷ്കരിക്കുക എന്ന് പറയുന്നത് പോലെ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് വേണ്ടതെന്നും ധ്യാൻ വ്യക്തമാക്കി. ഇത് പറയാൻ വേണ്ടി അവിടെ പോയപോലെയാണ് തനിക്ക് തോന്നുന്നത്. വളരെ അടുത്ത സുഹൃത്തും ജ്യേഷ്ഠതുല്യനുമാണ് അലൻസിയറെന്ന് ധ്യാൻ ശ്രീനിവാസൻ കൂട്ടിചേർത്തു. 

നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണ്. അതെടുക്കാത്തതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ധ്യാൻ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്കാര വിതരണം നിശാ​ഗന്ധിയിൽ നടന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories