പ്രേക്ഷകര്‍ എന്നും കാണാന്‍ ആഗ്രഹിക്കുന്ന ചിത്രമാണ് നായകന്‍. മണിരത്നം കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ ചിത്രം നായകന്‍ എന്നും പുതുമ തോന്നിക്കുന്നതുമാണ്. നായകന്‍ സിനിമ റീ റിലീസിന് ഒരുങ്ങുകയാണിപ്പോള്‍.
കമല്‍ഹാസന്‍ നായകനായ എക്കാലത്തെയും ഹിറ്റ് ചിത്രം നായകന്‍ നവംബര്‍ മൂന്നിനാണ് റീ റിലീസ് ചെയ്യുന്നത്. ചിത്രം 4കെയിലാണ് പ്രദര്‍ശിപ്പിക്കുക. തമിഴ് പതിപ്പ് 120 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. കമല്‍ഹാസന്‍ നായകനായി എത്തിയ തമിഴ് ചിത്രം കള്‍ട്ട് ക്ലാസിക്കായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്.
തമിഴില്‍ 1987ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു നായകന്‍. മുംബൈയിലെ അധോലോക നായകന്റെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. വേലുനായ്ക്കര്‍ എന്ന നായക കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ച നടന്‍ കമല്‍ഹാസന്‍ അക്കാലത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
പി സി ശ്രീരാം ഛായാഗ്രാഹണത്തിന് അവാര്‍ഡ് നേടി. കലാസംവിധാനത്തിന് തോട്ട ധരണിയും ദേശീയ അവാര്‍ഡ് നേടിയപ്പോള്‍ കമല്‍ഹാസന്റെ നായകന്‍ ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മണിരത്‌നം ബാലകുമാരനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. സാമ്പത്തികമായ വിജയം നേടുക മാത്രമല്ല ചിത്രത്തിന് നീരൂപ പ്രശംസയും ലഭിച്ചു എന്നിടത്താണ് കമല്‍ഹാസന്റെ നായകന്റെ വിജയത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്., കമല്‍ഹാസന്റെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രമായി വേലുനായ്ക്കര്‍ മാറി.
ശരണ്യയും കാര്‍ത്തികയും ഡല്‍ഹി ഗണേശും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ നായകനായ കമല്‍ഹാസനൊപ്പം എത്തി. കമല്‍ഹാസന്റെ നായകനായി ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ പാട്ടുകളും അക്കാലത്ത് വന്‍ ഹിറ്റായി.