ഇന്ത്യന്‍ സിനിമാ ലോകത്തില്‍, വിജയ ലിബികളാല്‍ മലയാള സിനിമ കൈയ്യൊപ്പ് ചാര്‍ത്തിയ വര്‍ഷമായിരുന്നു 2024. നാലു സിനിമകളാണ് 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിത്. അതിര്‍ത്തി കടന്ന് മറ്റ് സംസ്ഥാനത്തിലും വിദേശരാജ്യങ്ങളിലും ആരാധകരുടെ എണ്ണവും വര്‍ധിച്ചു.
ഓരോ ദിവസം ചെല്ലുന്തോറും മലയാള സിനിമയുടെ പകിട്ട് വെട്ടി തിളങ്ങുകയാണ്. പ്രത്യേകിച്ചും 2024 കാലഘട്ടത്തില്‍ നാലു മലയാള സിനിമകള്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു.
കോടികള്‍ ചിലവഴിച്ച് പല ഭാഷകളിലും നിര്‍മ്മിക്കുന്ന സിനിമകളെ മറികടന്ന ഇന്ത്യന്‍ സിനിമ രംഗത്തെ പിടിച്ചു കുലുക്കുകയാണ് മലയാള സിനിമ.
റിലീസായി രണ്ടാഴ്ച്ചക്കുളളില്‍ ബോക്സോഫീസില്‍ നേട്ടമുണ്ടാക്കിയ ചിത്രങ്ങളാണ് ഇവ. മഞ്ഞുമ്മല്‍ ബോയ്സ് , ആവേശം, പ്രേമലു, ആടുജീവിതം എന്നീ സിനിമകള്‍ മറ്റു ഭാഷ പ്രേക്ഷകരുടെയും, വിദേശ ആരാധകരൂടെയും ശ്രദ്ധ കവര്‍ന്നു. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന ഖ്യാതിയാണ് ആടുജീവിതം സ്വന്തമാക്കിയത്.
സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ടൊവിനോ തോമസിന്റെ എആര്‍എമ്മും പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുകയാണ്. മണിയന്റെ വിളയാട്ടം കാണാന്‍ ഇപ്പോഴും പ്രേക്ഷകര്‍ തീയ്യേറ്ററുകളിലേക്ക് തള്ളിക്കയറുകയാണ്. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴേക്കും 100 കോടി ക്ലബില്‍ ചിത്രം ഇടംപിടിച്ചു.