പുഷ്പ 2 സിനിമയുടെ റിലീസിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
നടന്‍ എത്തുമെന്ന കാര്യം തിയേറ്റര്‍ മാനേജ്‌മെന്റ് പൊലീസിനെ അറിയിച്ചില്ലെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് സുരക്ഷാ സംവിധാനങ്ങളോ, നടനും സംഘത്തിനും അകത്ത് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേകം വഴിയോ തിയറ്റര്‍ മാനേജ്‌മെന്റ് ഒരുക്കിയില്ലെന്നും ഹൈദരാബാദ് ഡിസിപി പറഞ്ഞു.
സംഭവത്തില്‍ മൈത്രി മൂവി മേക്കേഴ്‌സ് ഖേദം പ്രകടിപ്പിച്ചു.മരിച്ച യുവതിയുടെ കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും മൈത്രി മൂവി മേക്കേഴ്‌സ് വ്യക്തമാക്കി. കേസെടുത്തതിനെതിരെ അല്ലു അര്‍ജുന്‍ നിയമോപദേശം തേടി.