താരസംഘടന അമ്മയുടെ ജനറല്‍ബോഡി യോഗം ഞായറാഴ്ച കൊച്ചിയില്‍ ചേരും. സിനിമ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും. 300 താരങ്ങള്‍ ഇന്ന് നടക്കുന്ന യോഗത്തിനെത്താനാണ് സാധ്യത. ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ജയഭാരതിയടക്കമുള്ള പ്രമുഖ താരങ്ങള്‍ യോഗത്തിനെത്തുന്നുണ്ട്.
18 പേരുടെ അംഗത്വ അപേക്ഷയില്‍ എക്‌സിക്യൂട്ടീവ് തീരുമാനവും ഇന്നുണ്ടാകും. സൈബര്‍ ലോകത്ത് താരങ്ങള്‍ നേരിടുന്ന ആക്രമണവും യോഗത്തില്‍ ചര്‍ച്ചയാകും. വനിതാ അംഗങ്ങള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്നത് ശക്തമായി നേരിടുന്ന കാര്യവും സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരമായി സിനിമാ വിമര്‍ശനം നടത്തുന്ന യുവാവ് അമ്മ പ്രസിഡൻ്റ് മോഹാൻലാലിനെതിരെ പരസ്യമായി ആക്ഷേപം നടത്തിയ സംഭവ