ഹൃദയത്തിന് ശേഷം വീണ്ടും പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ഒരുമിക്കുന്നു. വർഷങ്ങൾക്ക് ശേഷം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് മെറിലാൻഡിൻ്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യമാണ്. വൻ താരനിരയോടെയാണ് പുതിയ സിനിമ വരുന്നത്. സിനിമയിൽ നിവിൻ പോളിയും അഭിനയിക്കുന്നതായാണ് വിവരം.
പ്രണവ് മോഹൻലാലിൻ്റെ പിറന്നാൾ ദിനത്തിൽ മോഹൻലൽ ആണ് പുതിയ സിനിമ സംബന്ധിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഹൃദയത്തിന് ശേഷം കല്ല്യാണി പ്രിയദർശൻ പ്രണവിൻ്റെ നായിക ആകുന്നു എന്ന പ്രത്യേകത കൂടി പുതിയ സിനിമയ്ക്കുണ്ട്.
ചേട്ടൻ്റെ സിനിമയിൽ ആദ്യമായി ധ്യാൻ ശ്രീനിവാസനും അഭിനയിക്കുന്നുണ്ട്. ധ്യാനിനെ കൂടാതെ, അജു വർഗീസ്, ബേസിൽ ജോസഫ് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.