Share this Article
image
അജു വര്‍ഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം 'കപ്പപ്പാട്ട്' പുറത്ത്
 'Kappapaat' is out from the movie swargam

അജു വര്‍ഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന സ്വര്‍ഗം എന്ന ചിത്രത്തിന്റെ ആദ്യ ഗാനമായ കപ്പപ്പാട്ട്  പുറത്ത്. മീനച്ചിലാറിന്റെ തീരം മാമലയോരം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്.

സി എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസി കെ ഫെര്‍ണാണ്ടസ് ആന്‍ഡ് ടീം ചേര്‍ന്ന് നിര്‍മ്മിച്ച്, അജു വര്‍ഗ്ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ഗം. ചിത്രത്തിലെ ആദ്യ ഗാനമായ കപ്പപ്പാട്ടാണ് പുറത്തുവന്നത്. . ബി കെ ഹരിനാരായണന്‍ വരികള്‍ ഒരുക്കിയ ഗാനത്തിന് ബിജിബാലാണ് സംഗീതം പകര്‍ന്നത്.

 'ഒരു സെക്കന്റ് ക്ലാസ് യാത്ര' എന്ന ചിത്രത്തിന് ശേഷം റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സംവിധായകന്‍ റെജിസ് ആന്റണിയും റോസ് റെജിസും ചേര്‍ന്ന് തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയ ചിത്രത്തിന്റെ കഥ ലിസി കെ ഫെര്‍ണാണ്ടസിന്റെതാണ്.

ബി കെ ഹരിനാരായണന് പുറമെ  സന്തോഷ് വര്‍മ്മ, ബേബി ജോണ്‍ കലയന്താനി, എന്നിവര്‍ വരികള്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ബിജിബാല്‍, ജിന്റോ ജോണ്‍, ലിസി കെ ഫെര്‍ണാണ്ടസ് എന്നിവരാണ് സംഗീതം പകരുന്നത്. കെ എസ് ചിത്ര, വിജയ് യേശുദാസ്, ഹരിചരണ്‍, സുദീപ് കുമാര്‍, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരാണ് ഗാനങ്ങള്‍ അലപിച്ചിരിക്കുന്നത്.എസ് ശരവണന്‍ ഡി. എഫ്. ടെകാണ്  ഛായാഗ്രഹണം ഡോണ്‍ മാക്‌സ് ചിത്ര സംയോജനവും നിര്‍വ്വഗിക്കുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories