Share this Article
രണ്ടു വർഷമാണ് സ്നേഹിച്ചത്, എന്നിട്ട് എന്നെ അങ്ങ് തേച്ചൊട്ടിച്ചു; ഷൈൻ ടോം ചാക്കോയുമായി പിരിഞ്ഞെന്ന് തനൂജ
വെബ് ടീം
posted on 03-08-2024
1 min read
shine-tom-chacko-break-up-with-thanuja

നടൻ ഷൈൻ ടോം ചാക്കോയും തനൂജയും വേർപിരിഞ്ഞു. ഇൻസ്റ്റ​ഗ്രാം ലൈവിലൂടെയാണ് പ്രണയ തകർച്ചയെക്കുറിച്ച് തനൂജ തുറന്നു പറഞ്ഞത്. ഇത്രയും താൻ ആരെയും സ്നേഹിച്ചിട്ടില്ല. പക്ഷേ തന്നെ തേച്ചൊട്ടിച്ചു എന്നാണ് തനൂജ പറഞ്ഞത്. തന്റെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് കരുതിയ ആളാണ്. ഷൈൻ പോയതിൽ വളരെ വിഷമമുണ്ടെന്നും ഇപ്പോഴും താൻ ഓകെ ആയിട്ടില്ലെന്നും തനൂജ കൂട്ടിച്ചേർത്തു. ഷൈൻ നല്ലൊരു മനുഷ്യനാണ്. ഷൈൻ എന്നെ ചതിക്കുകയോ ഞാൻ അദ്ദേ​ഹത്തെ ചതിക്കുകയോ ചെയ്തിട്ടില്ല. അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് വേർപിരിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. ജീവിതത്തിൽ സുഹൃത്തുക്കളാണ് എന്ന് പറഞ്ഞ് കൂടെ കൂടുന്നവരെ വിശ്വസിക്കരുതെന്നും തനൂജ പറയുന്നു.

തനൂജയുടെ വാക്കുകൾ

എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല. ആ ടോപ്പിക്ക് ഞാൻ വിട്ടതാണ്. ആള് ആളുടെ വൈബിൽ നല്ല പോലെ പോകുന്നുണ്ട്. ഹാപ്പിയാണ്. ഞാൻ എന്റെ കാര്യങ്ങളും നോക്കി മുന്നോട്ടുപോകുന്നു. ചില കാര്യങ്ങൾ തുറന്നു പറയാൻ പറ്റില്ല. ഒരുപാട് ഞാൻ പ്രതീക്ഷിച്ചതാണ്. എനിക്ക് അതു പല്ല് കുത്തി നാറ്റിക്കാൻ താൽപര്യമില്ല.

ഞാൻ ഇത്രയും ആരെയും സ്നേഹിച്ചിട്ടുണ്ടാവില്ല. രണ്ടുവർഷമാണ് സ്നേഹിച്ചത്. എന്നിട്ട് എന്നെ അങ്ങ് തേച്ചൊട്ടിച്ചു. ഇപ്പോൾ ഞാൻ ആണ് കുറ്റക്കാരി. നമ്മൾ ചെയ്യുന്നത് എല്ലാം തെറ്റ് അവർ ചെയ്യുന്നത് എല്ലാം നല്ലത്. നമ്മളെ ആരും അല്ലാണ്ടാക്കി കളഞ്ഞു. ആര് പോയാലും സങ്കടം ഇല്ലായിരുന്നു. പക്ഷേ അവർ പോയതിൽ ഒരുപാട് സങ്കടമുണ്ട്. ഞാൻ ഇപ്പോഴും ഒക്കെയായിട്ടില്ല. കാരണം നമ്മുടെ ഒപ്പം എപ്പോഴുമുണ്ടാകുമെന്ന് വിചാരിച്ചതാണ്. ഞാൻ എന്റെ കുടുംബത്തെ വിട്ടിട്ട് വന്നതാണ്. ഇനി എന്റെ ജീവിതത്തിൽ ആരും ഉണ്ടാവില്ല. ഷൈനിനെക്കുറിച്ചുള്ള അഭിപ്രായം ഒന്നും എനിക്ക് മാറിയിട്ടില്ല. അയാൾ നല്ലൊരു മനുഷ്യനാണ്. ആള് എന്നെ ചതിച്ചിട്ടുമില്ല. ഞാൻ ആളെയും ചതിച്ചിട്ടില്ല. അഡ്ജസറ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ, നമ്മൾ സ്വയം അവിടെ നിന്നും ഒഴിവാകണം. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ആളാണ് അദ്ദേഹം.

നമ്മൾ വിശ്വസിച്ചു കുറെ എണ്ണത്തെ കൂടെ കൂട്ടും. അവസാനം നമ്മളെ ഇട്ടിട്ട് പോകും. അങ്ങനെ രണ്ടെണ്ണം എന്റെ ഒപ്പമുണ്ടായിരുന്നു. രണ്ടുവർഷം കൂടെ കൂട്ടിയതാണ്. അവസാനം എനിക്ക് നല്ല പണി തന്നിട്ട് കടന്നുകളയും. ഒറ്റയ്ക്കു പോകുന്നതാണ് നല്ലത്. ആരും വേണ്ട. ഞാൻ എന്റെ അനുഭവത്തിൽ നിന്നും ഒരു കാര്യം പറഞ്ഞു തരാം. നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾ ആരോടും പങ്കുവെക്കരുത്. നമ്മൾക്ക് സങ്കടം ആവുമ്പോൾ എല്ലാം പങ്കുവച്ചിട്ട് പിന്നീട് അവർ തെറ്റിക്കഴിയുമ്പോൾ അത് പബ്ലിക്കാക്കും. അങ്ങനെ നാറ്റിച്ച് കളയും. നമ്മൾ ആരെയും വിശ്വസിക്കരുത്. അത് ആരായാലും. നൻപനെ നമ്പിക്കൂടാ എന്ന് പറയുന്നത് വെറുതെ അല്ല. എത്ര ക്ലോസായാലും ആരെയും വിശ്വസിച്ചുകൂടാ. ഉമ്മ വരെ എന്നെ കളിയാക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. നമ്മൾ ആർക്കും പണി കൊടുക്കേണ്ടതില്ല. കർമ എന്നൊന്നുണ്ട്. അവർക്ക് അതിന്റെ ഫലം കിട്ടും.

എന്റെ ജീവിതത്തിൽ പല തെറ്റുകളും പറ്റി. അത് ഞാൻ തിരുത്തിക്കൊണ്ടിരിക്കുകയാണ്. വ്യക്തിപരമായ കാര്യങ്ങൾ ആരോടും പങ്കുവയ്ക്കരുത്. അത് പെണ്ണിനോടായാലും ആണിനോടായാവും. വേണമെങ്കിൽ ഉമ്മമാരോട് പങ്കുവയ്ക്കാം. എനിക്കു എന്തൊക്കെയോ പച്ചക്ക് പറയാൻ ഉണ്ട്, പക്ഷേ ഒന്നും പറയാൻ ഇല്ല. എനിക്ക് എട്ടിന്റെ പണി ആണ് കിട്ടിയത്. ഞാൻ നല്ല രീതിയിൽ അനുഭവിക്കുന്നുണ്ട്. ആരെയും കെട്ടിപ്പിടിച്ച് കരഞ്ഞ് കാര്യങ്ങൾ പറയാൻ പാടില്ല. പാമ്പുകൾ ആണവർ. നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ട. അവർക്കെന്തും ചെയ്യാം നമുക്കൊന്നും ചെയ്തുകൂടാ എന്ന അവസ്ഥയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories