Share this Article
IFFK അവസാനിക്കാന്‍ ഒരു ദിവസം ബാക്കി; 9 ഓസ്‌കാര്‍ എന്‍ട്രികള്‍ ഉള്‍പ്പടെയുള്ളവയുടെ പ്രദര്‍ശനം ഇന്ന്
One day left for IFFK; 9 Oscar Entries Showcase Today

28-ാം മത് രാജ്യാന്തര ചലച്ചിത്ര മേള ലാസ്റ്റ് ലാപ്പിലേക്ക് എത്തുമ്പോൾ 67 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്. 172 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേള അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ഒൻപത് ഓസ്കാർ എൻട്രികൾ ഉൾപ്പടെയുള്ളവയുടെ പ്രദർശനം ഇന്നുണ്ടാകും.

11 മലയാള സിനിമകൾ ഉൾപ്പടെ മേളയിലെ  67 ചിത്രങ്ങളുടെ അവസാന പ്രദർശനമാണ് ഇന്ന് നടക്കുക. മത്സര വിഭാഗത്തിൽ ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാക്കിന്റെ തടവ്, ലുബ്ദക് ചാറ്റർജിയുടെ വിസ്പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടർ തുടങ്ങി പതിനൊന്ന് ചിത്രങ്ങളും പ്രദർശിപ്പിക്കും.

ലോക സിനിമ വിഭാഗത്തിൽ പേർഷ്യൻ ചിത്രമായ എൻഡ്ലെസ്സ് ബോർഡേഴ്‌സ്,  നേപ്പാൾ ചിത്രം എ റോഡ് ടു എ വില്ലേജ് തുടങ്ങി 24 ചിത്രങ്ങളും സുനിൽ മാളൂരിൻ്റെ വലസൈ പറവകൾ, ആനന്ദ് ഏകർഷിയുടെ ആട്ടം, ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെ, ജിയോ ബേബിയുടെ കാതൽ തുടങ്ങിയ ചിത്രങ്ങളും വീണ്ടും തീയേറ്ററിൽ എത്തും.

അതേസമയം തന്നെ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് തുടരുകയാണ്. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പതിനാല് ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories