Share this Article
image
ഇന്ത്യന്‍ സിനിമയിലെ മധുര ശബ്ദം; മുഹമ്മദ് റാഫിയുടെ ഓര്‍മ ദിനം ഇന്ന്
Singer Muhammad Rafi Death Anniversary

ഇന്ത്യൻ സിനിമയിലെ മധുര ശബ്ദത്തിന് ഉടമ മുഹമ്മദ് റാഫിയുടെ ഓർമ ദിനം ഇന്ന് .  അതുല്യ പ്രതിഭ നമ്മെ വിട്ടു പിരിഞ്ഞിട്ട് 43 വർഷങ്ങളായി. ലോകത്ത് എവിടെ പോയാലും ഇന്ത്യക്കാർക്ക് റാഫിയുടെ പാട്ടുകൾ ഗൃഹാതുരതയാണ്.

തലമുറകളിൽ നിന്ന് തലമുറകളിലേക്ക് മുഹമ്മദ് റാഫിയുടെ  ശബ്ദമാധുര്യം ഇപ്പോഴും യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്.ഇന്ത്യക്കാർ മുഹമ്മദ് റാഫിയുടെ ശബ്ദത്തിൽ പിറവിയെടുത്ത ഗാനങ്ങളെ ആരാധിച്ചുകൊണ്ടേയിരിക്കുന്നു. കൊലക്കയർ കാത്തുകഴിയുന്ന ജയിൽപുള്ളിയോട് അന്ത്യാഭിലാഷം ചോദിച്ചപ്പോൾ ഇഷ്ടഗാനം ആവർത്തിച്ച് കേൾക്കണമെന്നായിരുന്നു മറുപടി.

അത് മുഹമ്മദ് റാഫി പാടിയ ‘ദുനിയാ കെ രഖ് വാലെ’ ആയിരുന്നു. ഈ ഒരു സംഭവം മതി മുഹമ്മദ് റാഫി എന്ന പ്രതിഭാശാലിയെ അടയാളപ്പെടുത്താൻ. 1950-70 കാലഘട്ടത്തിൽ ഉർദു,ഹിന്ദി ഭാഷകളിലായി റാഫി ആലപിച്ച ചലച്ചിത്ര ഗാനങ്ങളല്ലാം അപൂർവസുന്ദരങ്ങളായിരുന്നു.

നമ്മുടെ ജീവിതത്തിലെ ഓരോ സന്ദർഭത്തിനും അനുയോജ്യമായ ഒരു റാഫി ഗാനം ഉണ്ട്. അങ്ങനെ ആ പേര് ഒരു കാലഘട്ടത്തിന്റെ പര്യായമായി മാറി. ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ ലതാ മങ്കേഷ്‌കറോടൊപ്പം ആലപിച്ചതിന്റെ റെക്കോഡ് മുഹമ്മദ് റാഫിയുടെ പേരിലുള്ളതാണ്.

നൗഷാദും എസ് ഡി ബർമ്മനും ബോംബെ രവിയും മദൻ മോഹനുമെല്ലാം മുഹമ്മദ് റാഫിയിലെ കലാകാരനെ ലോകത്തിന് മുന്നിൽ അഭിമാനപുരസ്സരമാണ് അവതരിപ്പിച്ചത്.മാറിയും മറിഞ്ഞും ചലിച്ചുകൊണ്ടിരുന്ന ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിൽ ഒരു ചാഞ്ചാട്ടവുമില്ലാതെ അനശ്വരമായി നിലകൊള്ളുന്ന ഗാനങ്ങൾ മുഹമ്മദ് റാഫിയുടെ പ്രൗഢ സ്വരത്തിൽ പിറവി കൊണ്ടവയാണ്. ഇന്നും ഓരോ പാട്ടും ഇന്ത്യന്‍ ജനത ഏറ്റുപാടികൊണ്ടിരിക്കുന്നു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories