Share this Article
Union Budget
ജയം രവിയെ നായകനാക്കി കിരുത്തിഗ ഉദനിധി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു
The film directed by Kirutthiga Udanidhi starring Jayam Ravi has been announced

ജയം രവിയെ നായകനാക്കി കിരുത്തിഗ ഉദനിധി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. കാതലിക്കാ നേരമില്ലൈ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നിത്യാ മേനോനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.  ലക്ഷ്മി രാമകൃഷ്ണനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.  ലാലും വിനോദിനിയും വിനയ് റായ്‌യുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗായകന്‍ മനോയും വേറിട്ട കഥാപാത്രമായുി ചിത്രത്തില്‍ എത്തുന്നുണ്ട്.  എ ആര്‍ റഹ്‌മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സൈറണാണ് ജയം രവി നായകനായി റിലിസിനായി കാത്തിരിക്കുന്ന ചിത്രം. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories