Share this Article
ജിയോ സിനിമയ്ക്ക് വെല്ലുവിളി; ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഹോട്ട്സ്റ്റാറിൽ സൗജന്യം
വെബ് ടീം
posted on 09-06-2023
1 min read
Asia Cup and ICC World Cup 2023 Matches to be Available for Free Live Streaming on Disney+ Hotstar

ജിയോ സിനിമയ്ക്ക് വെല്ലുവിളി ഉയർത്തി ഹോട്ട് സ്റ്റാർ. ഈ വർഷം നടക്കുന്ന  ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഹോട്ട്സ്റ്റാറിൽ സൗജന്യമെന്നു പ്രഖ്യാപനം. ഐപിഎൽ സൗജന്യമായി സ്ട്രീം ചെയ്ത് സബ്സ്ക്രൈബേഴ്സിനെ കൂട്ടിയ ജിയോ സിനിമയ്ക്ക് കടുത്ത  വെല്ലുവിളിയാണ് ഹോട്ട്സ്റ്റാറിൻ്റെ നീക്കം. മൊബൈൽ ഉപഭോക്താക്കൾക്ക് ഏഷ്യാ കപ്പും ഏകദിന ലോകകപ്പും സൗജന്യമായി കാണാനാവുമെന്ന് ഹോട്ട് സ്റ്റാർ അറിയിച്ചു. സൗജന്യമായി ഐപിഎൽ പ്രദർശിപ്പിച്ചതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യൂവർഷിപ്പ് ആണ് കഴിഞ്ഞ സീസണിൽ ലഭിച്ചത്.

ക്രിക്കറ്റ് കൂടുതൽ ജനാധിപത്യപരമാക്കുന്നതിനാണ് തീരുമാനം എടുത്തതെന്ന് വാർത്താ കുറിപ്പിലൂടെ ഹോട്ട് സ്റ്റാർ അറിയിച്ചു. ഇന്ത്യയിൽ കൂടുതൽ മൊബൈൽ ഉപഭോക്താക്കളിലേക്ക് ഹോട്ട്സ്റ്റാർ എത്തിക്കുകയാണ് ലക്ഷ്യം ഹോട്ട്സ്റ്റാർ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories