Share this Article
image
കശ്മീർ ഫയൽസിൻ്റെ ബംഗാളിക്കഥ; വിവാദം കത്തിക്കാൻ 'ദ ഡയറി ഓഫ് വെസ്റ്റ് ബംഗാൾ' തിയേറ്ററുകളിലേക്ക്
വെബ് ടീം
posted on 10-08-2024
1 min read
 The Diary of West Bengal’ to be released on August 30

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത് ബംഗ്ലാദേശിലെ ആഭ്യന്തര കലഹങ്ങളാണ്.  അതിനൊപ്പം തന്നെ അവിടുത്തെ ന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന ആക്രമണങ്ങളും വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്. ഇതിനിടയിൽ ആണ് ദ ഡയറി ഓഫ് വെസ്റ്റ് ബംഗാൾ എന്ന സിനിമ റിലീസിന് ഒരുങ്ങുന്നത്. മുൻപ് ഇറങ്ങിയ കശ്മീർ ഫയൽസ് പോലെയുള്ള ഒരു വിവാദ ചിത്രമായിരിക്കും ഇതന്നെണ് ലഭിക്കുന്ന സൂചന.

വിവേക് ​​അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ  ഫയൽസ് വലിയ വിമർശനങ്ങൾ നേരിട്ട ചിത്രമായിരുന്നു. ഈ സിനിമ കശ്മീർ പശ്ചാത്തലമായി അവതരിപ്പിച്ച സിനിമയായിരുന്നെങ്കിൽ പശ്ചിമ ബംഗാളിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ദ ഡയറി ഓഫ് വെസ്റ്റ് ബംഗാൾ

ബംഗാളിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയതാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് സംവിധായകൻ സനോജ് മിശ്രയുടെ അവകാശവാദം. പശ്ചിമ ബംഗാളിലെ ഹിന്ദുക്കൾ നേരിടുന്ന ആക്രമണം, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.നേരത്തെ സെൻസർ ബോർഡ് പ്രദർശന അനുമതി നിഷേധിച്ചിരുന്നു.  തുടർന്ന് ചില സീനുകളിൽ മാറ്റം വരുത്തിയാണ് ആഗസ്റ്റ് 30ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

അർഷിൻ മേത്ത, യജുർ മർവ, ഗൗരി ശങ്കർ, ആൽഫിയ ഷെയ്ഖ്, ദീപക് കാംബോജ്, ദേവ് ഫൗജ്ദാർ, ഗരിമ കപൂർ, നീത് മഹൽ, പ്രീതി ശുക്ല, റീന ഭട്ടാചാര്യ, ഡോ. രാമേന്ദ്ര ചക്രവർത്തി, നരേഷ് ശർമ്മ, അവധ് അശ്വിനി, തുടങ്ങിയവരാണ് അഭിനേതാക്കൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories