കൊച്ചി: തിയറ്ററുകളിലും ടെലിവിഷനിലും ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ആട് എന്ന ചിത്രത്തിന് മൂന്നാം ഭാഗം വരുന്നു. 'ആട് 3 - വണ്‍ ലാസ്റ്റ് റൈഡ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫേബ്‌സുക്കിലൂടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
കുറച്ച് കാലത്തിന് ശേഷം, വിദൂര ഭൂതകാലത്തിലേക്ക്, വിദൂര ഭാവിയിലേക്ക്, പ്രക്ഷുബ്ധമായ വര്‍ത്തമാനത്തിലൂടെയുള്ള സര്‍ഫിംഗ്. ഒടുവില്‍, അവര്‍ ഒരു ഏറെ ആഗ്രഹിച്ച 'ലാസ്റ്റ് റൈഡിന്' ഒരുങ്ങുകയാണ്..!' എന്ന കാപ്ഷനോടുകൂടിയാണ് മിഥുന്‍ മാനുവല്‍ തോമസ് ചിത്രം പ്രഖ്യാപിച്ചത്. തിരക്കഥയുടെ ആദ്യ പേജുള്ള കംപ്യൂട്ടര്‍ സ്‌ക്രീനിന്റെ ചിത്രവും പങ്കുവെച്ചു.
ജയസൂര്യ, വിനായകന്‍, സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.