Share this Article
റിലീസിനൊരുങ്ങി ' ജനനം 1947, പ്രണയം തുടരുന്നു '
Latest Movie News

2024 ജനുവരിയില്‍ റിലീസിനൊരുങ്ങുകയാണ് ജനനം 1947, പ്രണയം തുടരുന്നു എന്ന ചിത്രം. റിലീസിനു മുന്നേ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സിനിമ എന്നൊരു പ്രത്യേകതകൂടെയുണ്ട് ഈ ചിത്രത്തിന്. ക്രയോണ്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ അഭിജിത് അശോകന്‍ നിര്‍മിച്ച് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് 'ജനനം 1947 പ്രണയം തുടരുന്നു'.റിലീസിനു മുന്നേ തന്നെ നിരവധി പുരസ്‌കാരങ്ങളാണ് സിനിമ ഇതിനോടകം തന്നെ സ്വന്തമാക്കിയത്.

2024 ജനുവരിയില്‍ റിലീസിനൊരുങ്ങുകയാണ് ചിത്രം. വാര്‍ദ്ധക്യകാലത്ത് ശിവന്‍, ഗൗരി എന്നീ കഥാപാത്രങ്ങള്‍ കണ്ടുമുട്ടുന്നതും ശേഷിച്ച ജീവിതത്തില്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതുമാണ് തുടര്‍ന്ന് അവരുടെ ജീവിതത്തിലും കുടുംബങ്ങളിലും സമൂഹത്തിലുമുണ്ടാകുന്ന സങ്കീര്‍ണ്ണമായ യാത്രയാണ് കഥയുടെ  ഇതിവൃത്തം.കോഴിക്കോട് ജയരാജനും പദ്മശ്രീ ലീല സാംസണുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അനു സിതാര, ദീപക് പറമ്പോല്‍, ഇര്‍ഷാദ് അലി,തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories