നിരവധി ചിത്രങ്ങളിലെ പ്രധാന വേഷങ്ങൾ ചെയ്ത് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ബോളിവുഡ് നടി കജോൾ. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് പറയുകയാണ് കജോള്‍. ജീവിതത്തില്‍ ഒരു വലിയ പ്രതിസന്ധി താൻ നേരിടുകയാണ് എന്ന് വ്യക്തമാക്കിയാണ് കജോള്‍ തീരുമാനം അറിയിച്ചത്. ഇൻസ്റ്റാഗ്രാമിലെ പോസ്റ്റുകള്‍ നീക്കം ചെയ്‍തിട്ടുണ്ട്. എന്തു പറ്റിയെന്നും എല്ലാ ശരിയാകുമെന്നും താരത്തിന്റെ പോസ്റ്റിന് മറുപടിയായി ആരാധകര്‍ എഴുതുന്നു.
കജോളിന്റേതായി 'സലാം വെങ്കി' എന്ന ചിത്രമാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നടി രേവതി സംവിധാനം ചെയ്‍ത ചിത്രമായിരുന്നു 'സലാം വെങ്കി' എന്ന പ്രത്യേകതയുമുണ്ട്. 'സുജാത കൃഷ്‍ണൻ' എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ കജോളിന്. വിശാല്‍ ജേത്വ, അഹാന കുമ്ര, രാഹുല്‍ ബോസ്, രാജീവ്, പ്രകാശ് രാജ, ആനന്ദ് മഹാദേവൻ, പ്രിയാമണി, കമല്‍ സദാനന്ദ്, മാലാ പാര്‍വതി, റിതി കുമാര്‍, അനീത്, രേവതി എന്നിവര്‍ക്കൊപ്പം ആമിര്‍ ഖാനും കജോളിന്റെ 'സലാം വെങ്കി' എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തി.