Share this Article
വീണ്ടുമെത്തുന്നു Kantara
Here comes Kantara

പാന്‍ ഇന്ത്യന്‍  തലത്തില്‍  ഗംഭീര വിജയം നേടിയ  കാന്താരയുടെ  പുതിയ  ഭാഗം വരുന്നു. കാന്താര ചാപ്റ്റര്‍  1 എന്ന് പേരിട്ടിരിക്കുന്ന  ചിത്രത്തിന്റെ സുപ്രധാന അപ്‌ഡേറ്റാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍  ഇപ്പോള്‍  പുറത്ത് വിട്ടിരിക്കുന്നത്.  

ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍  അദ്ദേഹം തന്നെ പ്രധാന കഥാപാത്രത്തില്‍ എത്തി ഇന്ത്യ ഒട്ടാകെ ചര്‍ച്ചയായ ചിത്രമാണ് കാന്താര.  പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഏറെ വ്യത്യസ്ത പുലര്‍ത്തിയ  ചിത്രം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരു പോലെ നേടിയെടുത്തിരുന്നു.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  ഈ മാസം 27  ാം തീയ്യതി പുറത്തു വിടുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍  വ്യക്തമാക്കിയിരിക്കുന്നത്.  കെ. ജി.എഫ് പോലുള്ള  പാന്‍ ഇന്ത്യന്‍  ഹിറ്റുകള്‍  ഒരുക്കിയ  ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.  കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ 1 എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഇപ്പോള്‍  പുറത്തെത്തിയ  കാന്താരയ്ക്ക് മുന്നേ എന്തായിരുന്നു  എന്ന അന്വേഷണമായിരിക്കും ഈ ഭാഗത്തില്‍  ഉണ്ടാവുക.  എഡി 4000 ആയിരിക്കും ചിത്രത്തിന്റെ പശ്ചാത്തലം.  150 കോടി ബഡ്ജറ്റില്‍  ഒരുങ്ങുന്ന ചിത്രത്തിനായി ഋഷഭ് ഷെട്ടി 11 കിലോ കുറച്ചെന്ന റിപ്പോര്‍ട്ട് പുറത്തെത്തിയിരുന്നു.  അടുത്ത വര്‍മായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക.  

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories