കൊച്ചി: ചലച്ചിത്രലോകത്ത് വിജയ്‌യ്ക്കും ലോകേഷ് കനകരാജിനും വലിയ ആരാധക കൂട്ടമാണ് ഉള്ളത്. മൂന്നാറിൽ ഷൂട്ട് തുടങ്ങുമെന്ന ആദ്യ അറിയിപ്പുകൾ ഉണ്ടായെങ്കിലും പിന്നീടത് കശ്മീരിൽ ആണ് നടത്തിയതെങ്കിലും കേരളത്തിലും ലിയോയുടെ റിലീസിന് കാത്തിരുന്നവർ ഒരുപാടുണ്ട്. ദക്ഷിണേന്ത്യയിൽ റിലീസിനു മുന്നേ ഏറ്റവും ഹൈപ്പ് കിട്ടിയ ചിത്രമാണ് ലിയോ. കേരളത്തിൽ ഇതുവരെയുള്ള റിലീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് 655 സ്‌ക്രീനുകളിലാണ് ലിയോ പ്രദർശനം ആരംഭിച്ചത്. പുലർച്ചെ നാലു മണിക്ക് ആരംഭിച്ച കേരളത്തിലെ പ്രദർശനത്തിനു മുൻപ് തന്നെ മിക്ക ജില്ലകളിലെയും തിയേറ്ററിനു മുന്നിൽ ആഘോഷപരിപാടികൾ അരങ്ങേറിയിരുന്നു. ആദ്യ ദിനത്തിലെ എല്ലാ ഷോകളും ഹൗസ് ഫുൾ ഷോകൾ ആയിരുന്നു. കേരളത്തിലെ പ്രി സെയിൽസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ ലിയോ പത്തു കൊടിയോളം രൂപയാണ് പ്രീ സെയിൽ ബിസിനെസ്സിൽ സ്വന്തമാക്കിയത്.മലയാളി താരങ്ങളായ മാത്യൂസ്, മഡോണാ സെബാസ്റ്റ്യൻ, ബാബു ആന്റണി എന്നിവരും ലിയോയിൽ അവരുടെ പ്രകടനം ഗംഭീരമാക്കി. തിയേയറ്റർ എക്സ്പീരിയൻസ് പൂർണമായി പ്രേക്ഷകന് സമ്മാനിക്കുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വിജയുടെ ഗംഭീര പ്രകടനവും അനിരുദ്ധിന്റെ മികവാർന്ന സംഗീത സംവിധാനത്തിലും മികവാർന്നതാകുന്നു. 480 ഫാൻസ് ഷോകളാണ് ചിത്രത്തിന് കേരളത്തിൽ മാത്രം നടന്നത്.
പാർഥിപൻ എന്ന കോഫിഷോപ് ഉടമയായി വിജയ്‌യും ഭാര്യ സത്യയായി തൃഷ കൃഷ്ണനും മകനായി മലയാളത്തിൽ നിന്ന് മാത്യുസും ആന്റണി ദാസായി സഞ്ജയ് ദത്തും ഹറോൾഡായി ആക്ഷൻ കിങ് അർജുനും തിളങ്ങി. ഹിമാചലിന്റെ ഭംഗിയൊപ്പിയെടുക്കുകയും ഒപ്പം ആക്‌ഷൻ രംഗങ്ങളുടെ തീവ്രത ചോരാതെ ഫ്രെയിമുകൾ ഒരുക്കുകയും ചെയ്ത മനോജ് പരമഹംസ, ഇതുവരെ കാണാത്തത്ര മികവിൽ സംഘട്ടനരംഗങ്ങളൊരുക്കിയ അൻപറിവ് മാസ്റ്റേഴ്സും കയ്യടി അർഹിക്കുന്നു.
ബീറ്റുകളും സീറ്റിൽനിന്ന് എഴുന്നേൽപ്പിച്ച് കയ്യടിപ്പിക്കുന്ന ബിജിഎമ്മും ഒരുക്കിയ റോക്ക്സ്റ്റാർ അനിരുദ്ധാണ് സിനിമയുടെ ജീവൻ. ഒരുഘട്ടത്തിലും താഴെപ്പോകാതെ പടത്തെ താങ്ങിനിർത്തിയതും ലോകിയുടെ സ്റ്റൈലിഷ് മേക്കിങ്ങിന് കൂടുതൽ ഫ്രഷ് ലുക്ക് കിട്ടിയതും അനിരുദ്ധിന്റെ സംഗീതവും ചേർന്നപ്പോഴാണ്.
ലിയോയുടെ ഗ്രാഫിക്സ് എടുത്തുപറയേണ്ടതാണ്. വിഎഫ്എക്സ് രംഗങ്ങൾ, ഒറിജനലിനെ വെല്ലുന്ന തരത്തിൽ മികച്ചതായ ഹൈനയുടേത് ഉൾപ്പെടെയുള്ള ഗ്രാഫിക്സ്, ഇന്റർവെൽ ബ്ലോക്കിലെ കാർചേസിങ് സീക്വൻസിന്റെ വിഎഫ്എക്സ് അത് എടുത്തിരിക്കുന്ന രീതി എല്ലാം ഒരുപാട് ചർച്ച ചെയ്യപ്പെടുമെന്ന് ഉറപ്പ്. ദളപതിയുടെ ഗൺ ഫയറിങ് സീനുകൾ എല്ലാം വിസിൽവർത്തിയാണ്.
സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലുള്ളത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.