മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളില്‍ ഒന്നാണ് ആസിഫലിയും ബിജു മേനോനും. ഇരുവരും വീണ്ടും ഒന്നിക്കുന്ന തലവന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ജിസ് ജോയി സംവിധാനത്തില്‍ പുറത്തിറക്കുന്ന ചിത്രത്തില്‍ പരസ്പരം പോരടിക്കുന്ന പൊലീസ് ഓഫീസറായാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. രണ്ട് വ്യത്യസ്ത റാങ്കിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുള്ള പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.