Share this Article
'ഗെയിം ഓഫ് ത്രോൺസ്' താരങ്ങൾ കേരളത്തിൽ വിവാഹിതരായി; എഐ ചിത്രങ്ങൾ വൈറൽ
വെബ് ടീം
posted on 08-06-2023
1 min read
AI IMAGES OF GAME OF THRONES STARS

ഗെയിം ഓഫ് ത്രോൺസ്' താരങ്ങളായ ഡെയ്‌നറിസ് ടാർഗേറിയനും ജോൺ സ്‌നോയും കേരളത്തിൽ വിവാഹിതരായി. കേട്ടാൽ വിശ്വസിക്കാത്തവർ ഈ ചിത്രങ്ങൾ ഒന്നു കാണൂ...സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്ന ഇവരുടെ വിവാഹ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഇത് എങ്ങനെ സാധിച്ചുവെന്നാണ് എല്ലാവരുടെയും സംശയം. ​​ഗോകുൽ പിള്ള എന്ന ആർട്ടിസ്റ്റ് ആണ് ഈ ചിത്രങ്ങൾക്ക് പിന്നിൽ. 

ഇരുവരുടെയും മനോഹര എഐ ചിത്രങ്ങൾ വിത്ത്​ഗോകുൽ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ​ഗോകുൽ പങ്കുവെച്ചിരിക്കുന്നത്. പരമ്പരാ​ഗത 

ഭം​ഗിയിലുള്ള ആഭരണങ്ങളും ലഹങ്കയും അണിഞ്ഞാണ് ചിത്രത്തിൽ ഡെയ്നറി ടാർഗേറിയൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുർത്തയും പൈജാമയുമാണ് ജോൺ സ്നോയുടെ വേഷം. കിറ്റ് ഹാരിംഗ്ടണും എമിലിയ ക്ലാർക്കുമാണ് സീരിസിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

'ഇവർ കേരളത്തിൽ വിവാഹിതരായി... വിശ്വസിക്കണം, എന്നേയും കല്യാണം ക്ഷണിച്ചിട്ടുണ്ട്'- എന്ന കുറിപ്പോടെയാണ് ​ഗോകുൽ എഐ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഡെയ്‌നറിസ് ടാർഗേറിയനും ജോൺ സ്‌നോയും മാത്രമല്ല ഹാരി പോർട്ടർ കഥാപാത്രങ്ങളും ക്രിക്കറ്റ് ഇതിഹാസങ്ങളുമെല്ലാം ​ഗോകുലിന്റെ ചിന്തകൾക്കൊപ്പം രൂപവും ഭാവവും മാറിയിട്ടുണ്ട്. നിരവധി ആളുകൾ ചിത്രങ്ങൾക്ക് പ്രതികരിച്ച് രം​ഗത്തെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories