Share this Article
image
പൃഥ്വിരാജ് നായകനായ ‘അൻവർ’ സിനിമയുടെ 4K റീ-റിലീസ് തീയതി പ്രഖ്യാപിച്ചു
വെബ് ടീം
posted on 01-10-2024
1 min read
anwar movie

പൃഥ്വിരാജ് സുകുമാരൻ നായകനായ ‘അൻവർ’ എന്ന സിനിമയുടെ 4K റീ-റിലീസ് തീയതി പ്രഖ്യാപിച്ചു. അമൽ നീരദ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം ഒക്ടോബർ 18-ന് മലയാളത്തിലും തമിഴിലുമായി വീണ്ടും തിയേറ്ററുകളിലെത്തും.

2010-ൽ റിലീസ് ചെയ്ത ‘അൻവർ’ സിനിമ, ഡോൾബി അറ്റ്മോസ് ഫോർമാറ്റിൽ 4K ക്വാളിറ്റിയോടെയാണ് വീണ്ടും തിയേറ്ററുകളിലെത്തുന്നത്.  ഒക്ടോബർ 16നാണ് പ്രിഥ്വിയുടെ ജന്മദിനം, ഇതിനോടനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്ത മോഹൻദാസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഗോപി സുന്ദർ സംഗീതം നൽകിയ ഈ ചിത്രത്തിലെ ഗാനങ്ങൾ, പ്രത്യേകിച്ച് ‘കിഴക്കുപൂക്കും’ എന്ന ഗാനം, പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories