Share this Article
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ജയ് ഗണേഷിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു
Unni Mukundan's new film Jai Ganesh's release date has been announced

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ജയ് ഗണേഷിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു.2024 ഏപ്രില്‍ 11നാണ് ജയ് ഗണേഷ് തിയ്യേറ്ററുകളിലെത്തുക.ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തില്‍ മഹിമാ നമ്പ്യാര്‍ ആണ് ഉണ്ണി മുകുന്ദന്റെ നായികയായി എത്തുന്നത്. മലയാളത്തിന്റെ പ്രിയ താരം ജോമോള്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ജയ് ഗണേഷിനുണ്ട്. വക്കീല്‍ വേഷത്തിലാകും ജോമോള്‍ ചിത്രത്തിലെത്തുക.

വീല്‍ ചെയറിലിരിക്കുന്ന നായകനായുള്ള ഉണ്ണി മുകുന്ദന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തേ പുറത്തുവിട്ടിരുന്നു. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് ആണ് നിര്‍വ്വഹിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories