കളക്ഷൻ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ, ജൂഡ് ആന്തണി ജോസഫ് ചിത്രം '2018-എവരിവണ്‍ ഈസ് എ ഹീറോ' ഇനി ഒടിടിയിലേക്ക്.പ്രളയത്തിന്റെ കഥ പറഞ്ഞ ചിത്രം ജൂണ്‍ ഏഴിന് ഒടിടിയിലെത്തും. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.
ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണം നേടിയ '2018' കേരളത്തിനുപുറമെ യുഎസിലും യൂറോപ്പിലും വരെ വിജയം നേടി. സൗത്ത് കൊറിയയിലടക്കം സിനിമ റിലീസ് ചെയ്തു. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ലാല്‍, അപര്‍ണ്ണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, കലൈയരസൻ, തൻവി റാം, നരേൻ, സുധീഷ്, സിദ്ദിഖ്, അജു വര്‍ഗ്ഗീസ്, ശിവദ, വിനിതാ കോശി ജിബിൻ ഗോപിനാഥ്, ഡോക്ടര്‍ റോണി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.