Share this Article
മോഹൻലാൽ എവിടെ? ട്രെയിലറില്‍ നിറഞ്ഞ് രജനിയും വിനായകനും; തിരഞ്ഞ് ആരാധകർ
വെബ് ടീം
posted on 03-08-2023
1 min read
JAILER TRAILER REACTION

ഇന്നലെയാണ് രജനികാന്ത് ചിത്രം ജയിലറിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. ട്രെയിലറില്‍ രജനികാന്തും വിനായകനുമാണ് നിറഞ്ഞുനില്‍ക്കുന്നത്. രജനികാന്തിന്റെ മാസ് അവതാരമാണ് ട്രെയിലറില്‍. എന്നാല്‍ 'ജയിലറി'ല്‍ ഗംഭീര അതിഥി കഥാപാത്രമായി എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നടൻ മോഹൻലാലിനെ ട്രെയിലറില്‍ കാണാനില്ലാത്തതിൽ ആരാധകർക്ക് അസംതൃപ്തി ഉണ്ട്. 

എന്തുകൊണ്ടാണ് 'ജയിലറി'ന്റെ ട്രെയിലറില്‍ മോഹൻലാലിന്റെ രംഗങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. തമന്നയും ശിവരാജ്‍കുമാറും ചിത്രത്തിന്റെ ട്രെയിലറില്ല. എന്തായാലും 'ജയിലറി'ല്‍ മോഹൻലാലിന്റെയും മാസ് രംഗങ്ങള്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

നെല്‍സണാണ് 'ജയിലര്‍' സംവിധാനം ചെയ്യുന്നത്. കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മാണം. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. അനിരുദ്ധ രവിചന്ദറാണ് സംഗീത സംവിധാനം. നെല്‍സണാണ് 'ജയിലറി'ന്റെ തിരക്കഥയും എഴുതുന്നത്. വിദേശങ്ങളില്‍ ജയിലറിന് മികച്ച ബുക്കിംഗാണ്. രജനികാന്തിന്റെ വൻ ഹിറ്റായി മാറുന്ന ചിത്രം ആയിരിക്കും 'ജയിലര്‍' എന്നാണ് പ്രതീക്ഷ.

പേര് സൂചിപ്പിക്കുന്നത് പോലെ രജനികാന്ത് ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ്. രമ്യ കൃഷ്‍ണന്‍, ജാക്കി ഷ്രോഫ്, സുനില്‍, വസന്ത് രവി, കിഷോര്, ജി മാരിമുത്തു, നമോ നാരായണ, റിത്വിക്, ആനന്ത്, ശരവണൻ, ഉദയ് മഹേഷ്, നാഗ ബാബു മിര്‍ണ രവി തുടങ്ങിയവരും രജനികാന്തിനും മോഹൻലാലിനും തമന്നയ്‍ക്കും ശിവരാജ്‍കുമാറിനും ഒപ്പം 'ജയിലറി'ല്‍ വേഷമിട്ടിരിക്കുന്നു. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. രജനികാന്തിന്റെ കരിയറിലെ 169-ാം ചിത്രവും.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories