80 ലക്ഷം രൂപ നടി രശ്മിക മന്ദാനയിൽ നിന്ന് മാനേജർ തട്ടിയെടുത്തുവെന്നും നടി മാനേജരെ പുറത്താക്കിയെന്നും ഉള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോൾ വാർത്ത നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രശ്മിക.
നടിയും മുൻമാനേജരും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. സൗഹാർദപരമായാണ് പിരിയുന്നതെന്നും തങ്ങൾക്കിടയിൽ യാതൊരുവിധത്തിലുള്ള ശത്രുതയുമില്ലെന്നും പ്രസ്താവനയിൽ പറയുന്നു. മാധ്യമങ്ങളിലൂടെയുള്ള ഊഹാപോഹങ്ങളെ ശമിപ്പിക്കാനും അവരുടെ പ്രൊഫഷണൽ ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള അടിസ്ഥാനരഹിതമായ കിംവദന്തികൾ അവസാനിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് പ്രസ്താവനയെന്നും വ്യക്തമാക്കുന്നു.
രശ്മികയിൽ നിന്ന് മാനേജർ 80 ലക്ഷം തട്ടിയെടുത്തു എന്നായിരുന്നു വാർത്തകൾ. വലിയ പ്രശ്നമാക്കാതിരിക്കാൻ നിയമ നടപടി സ്വീകരിക്കാതെ താരം പുറത്താക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളിൽ പറയുന്നു. രൺബീർ കപൂർ നായകനായി എത്തുന്ന അനിമലാണ് രശ്മികയുടെ പുതിയ ചിത്രം. അല്ലു അർജുൻ നായകനായ പുഷ്പ 2 ഒരുങ്ങുന്നുണ്ട്. ബോളിവുഡ് സ്പൈ ത്രില്ലർ മിഷൻ മജ്നുവാണ് രശ്മികയുടേതായി അവസാനം