Share this Article
സിനിമയില്‍ പവര്‍ ഗ്രൂപ്പിന് നിലനില്‍പ്പില്ല, രഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കട്ടെയെന്നും മുകേഷ്
വെബ് ടീം
posted on 24-08-2024
1 min read
actor mukesh

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടനും എംഎൽഎയുമായ മുകേഷ്. സിനിമയില്‍ പവര്‍ ഗ്രൂപ്പിന് നിലനില്‍പ്പില്ലെന്ന് നടന്‍ മുകേഷ്. പവര്‍ ഗ്രൂപ്പ് കൊണ്ടുവരുന്ന അഭിനേതാക്കളുടെ ചിത്രം മാത്രം വിജയിക്കുമോ? 'ഒരു പവറുമില്ലാത്ത ചെറിയ പയ്യന്‍മാരുടെ ചിത്രങ്ങള്‍ വന്‍ വിജയം നേടുന്നില്ലേ ?. അവസാനിപ്പിക്കേണ്ട കാര്യങ്ങള്‍ സിനിമയിലുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്നും മുകേഷ്. 

താൻ ഇപ്പോൾ അമ്മ ഭാരവാഹി അല്ല, തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നും വിഷയത്തിൽ അമ്മ പ്രതികരിക്കുമെന്നും മുകേഷ് പറഞ്ഞു.

രഞ്ജിതിനെതിരായ ആരോപണം അന്വേഷിക്കട്ടെ. ഞാന്‍ രാജിവയ്ക്കണമെന്ന് പറഞ്ഞിട്ട് അദ്ദേഹം നിരപരാധിയാണെങ്കില്‍ അദ്ദേഹത്തിന്റെ മുഖത്ത് ഞാന്‍ എങ്ങിനെ നോക്കും. വയ്‌ക്കേണ്ടതില്ലെന്ന് പറഞ്ഞാൽ അദ്ദേഹം തെറ്റുകാരനാണെങ്കിൽ അവിടെ പ്രശ്‌നമുണ്ട്. അത് അവരുടെ ആത്മവിശ്വാസത്തിന്റേയും മനസാക്ഷിയുടേയും തീരുമാനമാണ്', മുകേഷ് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ കേസെടുക്കുമോ എന്ന ചോദ്യത്തിന് കെസെടുത്ത് കഴിഞ്ഞ് അവർ പരാതിയില്ലെന്ന് പറഞ്ഞാൽ എന്തുചെയ്യുമെന്നായിരുന്നു എം.എൽ.എയുടെ മറുപടി. ഇക്കാര്യങ്ങളൊക്കെ സർക്കാരും സംഘടനകളും തീരുമാനിക്കട്ടെ. പരാതി പറഞ്ഞെങ്കിൽ അത് പുറത്തുവരണം. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കമ്മിറ്റിയെ വെച്ച നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories