Share this Article
വിജയ് സിനിമ ‘ഗോട്ട് ’ ഒ ടി ടിയിലേക്ക്; ഏറ്റവും പുതിയ വിവരങ്ങൾ
the greatest of all time movie

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ദളപതി വിജയുടെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ “ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം” (GOAT) ഒടിടി റിലീസിനായി ഒരുങ്ങുകയാണ്.  കേരളത്തിൽ വലിയ വിജയം ആയിട്ടില്ലെങ്കിലും ഈ ആക്ഷൻ ത്രില്ലർ തമിഴ് നാട്ടിൽ ഹിറ്റായിരുന്നു.

റിലീസ് തീയതിയും പ്ലാറ്റ്ഫോമും

2024 സെപ്തംബർ 5നാണ് ഗോട്ട് തിയേറ്ററുകളിലെത്തിയത്. ലഭിക്കുന്ന വിവരം അനുസരിച്ച് തിയേറ്റർ റിലീസിന് ശേഷം നാല് ആഴ്ചയ്ക്കുള്ളിൽ ഗോട്ട്  ഒടിടിയിൽ എത്തുമെന്നാണ് സൂചന. നെറ്റ്ഫ്ലിക്സ് വഴിയായിരിക്കും ഗോട്ട് സ്ട്രീം ചെയ്യുക. 

ഒടിടി പതിപ്പ് വ്യത്യസ്തമായിരിക്കും?

തിയേറ്റർ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത പല ദൃശ്യങ്ങളും സിനിമയുടെ ഒടിടി പതിപ്പിൽ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. അതുകൊണ്ട് തന്നെ തിയേറ്ററുകളിൽ  സിനിമ കണ്ടവർക്കും ഒടിടിയിൽ കാണുമ്പോൾ പുതുമ നഷ്ടപ്പെടില്ല.

ബോക്സ് ഓഫീസ് പ്രകടനം

ആദ്യ ദിവസം തന്നെ ആഗോളതലത്തിൽ ₹126.32 കോടി കളക്ഷൻ നേടിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ഗോട്ടിന് പ്രതീക്ഷിച്ച കുതിപ്പ് ഉണ്ടായില്ല. എന്നാൽ തമിഴ് നാട്ടിൽ നിന്ന് മികച്ച കളക്ഷൻ നേടാൻ ഗോട്ടിനായി.

കാസ്റ്റ് ആൻഡ് ക്രൂ

പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ, ജയറാം, അജ്മൽ അമീർ, യോഗി ബാബു എന്നിവരടങ്ങിയ താരനിരയാണ് സിനിമയിൽ അഭിനയിച്ചത്. യുവൻ ശങ്കർ രാജയുടെ സംഗീതവും സിദ്ധാർത്ഥ നുണിയുടെ ഛായാഗ്രഹണവും ഗോട്ടിന് ഗുണം ചെയ്തു.

പ്രേക്ഷക പ്രതികരണം

പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ്  ഗോട്ടിന് ലഭിച്ചത്. പല നിരൂപകരും വലിയ വിമർശനമാണ് ചിത്രത്തിന് എതിരെ പ്രചരിപ്പിച്ചത്. അതേസമയം വിജയുടെ ആക്ഷൻ രംഗങ്ങൾ ആരാധകരെ ഹരംകൊള്ളിക്കുന്നതായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories