Share this Article
ആഗസ്റ്റ് ഒന്ന് ഒരു സൂപ്പർ ഹിറ്റിൻ്റെ പേരാണ്
August 1 is the name of a super hit

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായ ആഗസ്റ്റ് ഒന്ന്. എസ് എന്‍ സ്വാമി തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം ഇന്നും പുതുമ ഒട്ടും തോരാതെ കാഴ്ചക്കാരെ പിടിച്ചിരുത്തുകയാണ്. 

മമ്മൂട്ടി-ഉര്‍വ്വശി കൂട്ടുകെട്ടില്‍ ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഓഗസ്റ്റ് ഒന്ന്. സുകുമാരന്‍, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 1971-ലെ ഫ്രെഡറിക് ഫോര്‍സിത്തിന്റെ  ബ്രിട്ടീഷ് നോവലായ ദി ഡേ ഓഫ് ദി ജാക്കലിനെ അടിസ്ഥാനമാക്കിയാണ് ഓഗസ്റ്റ് 1 ചിത്രീകരിച്ചത്. പെരുമാളെന്ന മമ്മൂട്ടിയുടെ കഥാപാത്രം ഏറെ ജനശ്രദ്ധപിടിച്ചു പറ്റി. 

വന്‍ വാണിജ്യവിജയം നേടിയ ചിത്രം മലയാള സിനിമയിലെ ഏറ്റവും മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകളില്‍ ഒന്നായി. പിന്നീട് 1990ല്‍ തെലുങ്കിലേക്ക് രാജകീയ ചദരംഗം എന്ന പേരില്‍ റീമേക്ക് ചെയ്തു. ചിത്രത്തിൽ  അക്കിനേനി നാഗേശ്വര റാവു മുഖ്യമന്ത്രി വേഷത്തിലും, കൃഷ്ണ ഇന്‍സ്പെക്ടര്‍ റോളിലുമെത്തി. 

പിന്നീട് 2011 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഓഗസ്റ്റ് 15 എന്ന പേരില്‍ ഇതിന്റെ തുടര്‍ഭാഗവും പുറത്തിറക്കി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories