Share this Article
സിസേറിയൻ പൂരാടം നാളിൽ; പ്രേക്ഷകശ്രദ്ധ നേടി ദ ചേഞ്ചസ്
വെബ് ടീം
posted on 17-07-2023
1 min read
The Short-film  'The changes' Acquires Mass Acceptance From The Audeince


ജന്മനാളിനെ ചൊല്ലിയുള്ള അന്ധ വിശ്വാസങ്ങൾക്കെതിരായുള്ള ദ ചേഞ്ചസ് എന്ന ഷോർട്ട് ഫിലിം മികച്ച പ്രേക്ഷക ശ്രദ്ധ നേടുന്നു. ശാസ്ത്രം പുരോഗമിച്ചിട്ടും അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച  സ്വന്തം മകളുടെ സിസേറിയൻ പൂരാടം നാളിൽ നടത്താൻ പാടില്ലെന്ന് പറഞ്ഞ് പിടിവാശി പിടിക്കുന്ന ഒരു അച്ഛൻ അശുപത്രിയിൽ  സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഈ ഷോർട്ട് ഫിലിമിന്റെ ഇതിവൃത്തം. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഗൈനകോളജി വിഭാഗം മേധാവി ഡോ റെജി ദിവാകർ ആണ്  യഥാർത്ഥ സംഭവത്തെ ആധാരമാക്കി ഈ ഷോർട്ട് ഫിലിമിന്റെ കഥയും തിരക്കഥയും രചിച്ചത്. ക്രിഷ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തത് ചലച്ചിത്ര സംവിധായകനായ അഭിലാഷ്. എസാണ്. അഭിരാം ഛായാഗ്രഹണം വും അജിത് ഉണ്ണിക്കൃഷ്ണൻ എഡിറ്റിംഗും ക്രിസ്പിൻ കുര്യാക്കോസും എബിൻ മാത്യുവും ചേർന്ന് ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും  കെൻസ് സൗണ്ട് ഇഫക്ട്സും വിഷ്ണു നായർ പോസ്റ്റർ ഡിസൈനിംഗും നിർവ്വഹിച്ചു. അച്ചു ബാബു അസോസിയേറ്റ് ഡയറക്ടർ , അഭിരാം അഭിലാഷ് , ബാസ്റ്റിൻ , ദേവ് വിനായക് എന്നിവർ അസിസ്റ്റന്റ്  ഡയറക്ടർമാർ.

ചലച്ചിത്ര താരങ്ങളായ പി.ആർ ഹരിലാൽ , സതീഷ് കല്ലക്കുളം, മഞ്ജു മാത്യു ഇവർക്കൊപ്പം കാരിത്താസ് ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ റെജി ദിവാകർ, ഡോ ജോ ജോ ജോസഫ്, ഡോ സദാശിവൻ, ഡോ ജോസഫ് സെബാസ്റ്റ്യൻ ഡോ ആനന്ദ് , രാജശ്രീ, ജ്യോതിഷ് ലൂക്കോസ്, മാസ്റ്റർ മുഹമ്മദ് ഫായിസ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. , പി ആർ ഓ എ.എസ്. ദിനേശ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories