99 രൂപയ്ക്ക് തിയറ്ററിൽ സിനിമ കാണാനുള്ള അവസരമൊരുങ്ങുന്നു. മള്‍ട്ടി പ്ലെക്‌സ് ആസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് മെയ് 31-ന് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്‌ക്രീനുകളില്‍ ഈ ഓഫര്‍ ലഭ്യമാകും.സിനിമാ ലൗവേഴ്‌സ് ഡേ ആഘോഷത്തിന്റെ ഭാഗമായാണ് ഓഫർ.
മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍, ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളിലാണ് ഓഫര്‍ ലഭ്യമാവുക. ബുക്ക്‌മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളിലൂടെ സിനിമ ബുക്ക് ചെയ്യാം.
തിരഞ്ഞെടുപ്പ് മുതല്‍ ഏതാനും ഭാഷകളില്‍ പുതിയ സിനിമകള്‍ റിലീസിനെത്തിയിട്ടില്ല. അതിന് അപവാദമായി നില്‍ക്കുന്നത് മലയാള സിനിമ മാത്രമാണ്. കുറേ നാളുകള്‍ക്ക് ശേഷം മലയാള സിനിമ തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിക്കുകയാണ്. 2024ല്‍ റിലീസ് ചെയ്ത മലയാള സിനിമകള്‍ ലോകമെമ്പാടു നിന്നും 1000 കോടി കളക്ഷന്‍ പിന്നിട്ട് ചരിത്രം കുറിച്ചിരിക്കുകയാണ്.ഹിന്ദിയിലും മറ്റ് ഭാഷാ ചിത്രങ്ങള്‍ക്കും ഈ വര്‍ഷം ആദ്യ പാദത്തില്‍ വലിയ വിജയം നേടാനായിട്ടില്ല.