Share this Article
image
സ്വപ്നം യാഥാര്‍ഥ്യമായി, മകൾ ഡോക്ടറായിരിക്കുന്നു, സന്തോഷക്കുറിപ്പുമായി നടൻ ദിലീപ്
വെബ് ടീം
posted on 19-07-2024
1 min read
meenakshi-mbbs-graduation-ceremony-instagram-post

കുടുംബത്തിലൊരാൾ ഡോക്ടർ ആയതിന്റെ സന്തോഷം പങ്കുവച്ച് നടൻ ദിലീപ്. മകള്‍ മീനാക്ഷി എം.ബി.ബി.എസ് ബിരുദം നേടിയതിന്റെ സന്തോഷം ഇൻസ്റ്റാഗ്രാമിലാണ്  ദിലീപ് ചിത്രം സഹിതം കുറിച്ചത്. ദൈവത്തിന് നന്ദി. ഒരു സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. എന്‍റെ മകള്‍ മീനാക്ഷി ഡോക്ടര്‍ ആയിരിക്കുന്നു. അവളോട് സ്നേഹവും ബഹുമാനവും, ​ബിരുദദാനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ദിലീപ് കുറിച്ചു.

ദിലീപിന്റെ പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം

ചെന്നൈയിലെ ശ്രീ രാമചന്ദ്ര കോളേജിലാണ് മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. പഠനകാലത്ത്  നാട്ടില്‍ വന്നാല്‍ കുടുംബത്തോടൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ട്. ദിലീപിന്‍റെ അവസാനമെത്തിയ ചിത്രം പവി കെയര്‍ടേക്കറിന്‍റെ ഓഡിയോ ലോഞ്ചിലും മീനാക്ഷി എത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സ് ഉള്ള മീനാക്ഷിയുടെ ചില നൃത്ത വീഡിയോകള്‍ വൈറല്‍ ആയിട്ടുണ്ട്. ബാല്യകാലം മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ നൃത്ത വീഡ‍ിയോകൾ പങ്കുവയ്ക്കാറുണ്ട്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയ്‌ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോ ശ്രദ്ധനേടിയിരുന്നു. ബാല്യകാല സുഹൃത്തായ ആയിഷ നാദിര്‍ഷയുടെ റിസപ്ഷന് നടി നമിത പ്രമോദിനൊപ്പം ചെയ്ത മീനാക്ഷിയുടെ നൃത്തവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories