Share this Article
ബോളിവുഡ് നടി വഹീദാ റഹ്മാന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം
വെബ് ടീം
posted on 26-09-2023
1 min read
Dadasaheb Phalke Lifetime Achievement Award for Waheeda Rehman

ന്യൂഡൽഹി: ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാൽകെ പുരസ്കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്മാൻ അർഹയായി. കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.  ഗൈഡ്, സാഹിബ് ബീബി ഓർ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുള്ള പ്രതിഭയാണ് വഹീദ. 1972ൽ പദ്‌മശ്രീയും 2011ൽ പദ്‌മഭൂഷണും ലഭിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories