Share this Article
താലി ചാര്‍ത്തിയത് അമ്മ, നടന്‍ നെപ്പോളിയന്‍റെ മകന്‍ വിവാഹിതനായി
വെബ് ടീം
posted on 08-11-2024
1 min read
napolian son

നടൻ നെപ്പോളിയന്റെ മകൻ ധനൂഷ് വിവാഹിതനായി. തിരുനെൽവേലി സ്വദേശിനി അക്ഷയയാണ് വധു. മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ ധനൂഷിന് വേണ്ടി അമ്മയാണ് അക്ഷയയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ജപ്പാനില്‍ വെച്ച നടന്ന വിവാഹാഘോഷത്തില്‍ കാർത്തി, ശരത്കുമാർ, മീന, ഖുശ്ബു, സുഹാസിനി തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു.

നേരിലെത്താൻ കഴിയാതിരുന്ന ശിവകാർത്തികേയൻ വിഡിയോ കോളിലൂടെ വധൂവരന്മാർക്ക് ആശംസകൾ നേർന്നു. ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങുകൾ നടന്നത്. ഹൽദി, മെഹന്ദി, സംഗീത് തുടങ്ങി വലിയ ആഘോഷ പരിപാടികൾ വിവാഹത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. കഴിഞ്ഞ ജൂലായിലായിരുന്നു ധനൂഷിന്റെയും അക്ഷയയുടെയും വിവാഹ നിശ്ചയം നടന്നത്.നെപ്പോളിയനും ഭാര്യയും തിരുനെൽവേലിയിലെത്തി ചടങ്ങിൽ പങ്കെടുത്തു. മകന് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയായതിനാൽ വിഡിയോ കോളിലൂടെ എത്തുകയായിരുന്നു. വളരെ ചെറു പ്രായത്തില്‍ തന്നെ ധനൂഷിന് മസ്കുലാർ ഡിസ്ട്രോഫി രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മകന്റെ ചികിത്സക്കായി നെപ്പോളിയൻ സകുടുംബം അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories