സ്‌റ്റൈല്‍ മന്നന്‍ രഞ്ജിനികത്തിന്റെ പുതിയ ചിത്രം വേട്ടയ്യന്‍ തിയേറ്ററുകളില്‍. രജിനി കാന്തിനെ കൂടാതെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാരിയര്‍, റാണ ദഗ്ഗുബാട്ടി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
സിനിമയിലെ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ 32 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം, വമ്പന്‍ താരാനിരയിലും വന്‍ ബഡ്ജറ്റിലുമാണ് എത്തുന്നത്. അതുക്കൊണ്ടു തന്നെ സൂപ്പര്‍ താരം വിജയ് തീര്‍ത്തുവെച്ച കലക്ഷന്‍ റെക്കോര്‍ഡുകള്‍ തലൈവര്‍ തിരുത്തി എഴുതുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.
ലെയ്ക്ക പ്രോഡഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസാണ് കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത്.