മലയാള സിനിമ ലോകത്തിന് നിരവധി അതുല്യ പ്രതിഭകളെ സമ്മാനിച്ച നാടാണ് തിരുവല്ല. ഇന്നും നിരവധി താരങ്ങളാണ് തിരുവല്ലയുടെ സമ്മാനങ്ങളായി വെള്ളിത്തിയിൽ ഉള്ളത്. അതിൽ ഏറ്റവും പ്രമുഖനാണ് സിനിമയിൽ നായകനായും വില്ലനായും ഒക്കെ തിളങ്ങിയ എം.ജി സോമൻ. ഇന്നും അ അതുല്യനടൻ്റെ ഓർമ്മയിലാണ് അദ്ദേഹത്തിൻ്റെ കുടുംബവും ജന്മനാടായ തിരുവല്ലയും.
1941 സെപ്റ്റംബർ 28 ന് തിരുവല്ലയിൽ കുടുക്കില്ലേത്ത് വീട്ടിൽ ഗോവിന്ദപ്പണിക്കരുടെയും പി.കെ. ഭവാനി അമ്മയുടെയും മകനായി ആണ് സോമശേഖരൻ നായർ എന്ന എം ജി സോമൻ ജനിച്ചത്.സ്കൂൾ പഠന കാലത്ത് നാടകങ്ങളിൽ സജീവം ആയിരുന്ന സോമൻ പഠനത്തിന് ശേഷം എയർ ഫോയ്‌സിൽ ജോലി ചെയ്തു എങ്കിലും കല എന്ന രണ്ടു വാക്ക് സോമന് ജീവവായു ആയിരുന്നു
എയർ ഫോഴ്സിൽ നിന്നും വിരമിച്ചു നാടകരംഗത്തേക്ക് എത്തിയ സോമശേഖരൻ നായർ അക്കാലത്തെ നാടക പ്രമുഖരായ കൊട്ടാരക്കര ശ്രീധരൻ നായരുടെ ജയശ്രീ നാടക സംഘത്തിലും , കായംകുളം കേരള ആർട്സ് തീയ്യറിലുമായി നാടക രംഗത്ത് പ്രവർത്തിച്ചു.
ഗായത്രി എന്ന സിനിമയിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ഈ തിരുവല്ലക്കാരൻ മലയാള സിനിമയിലെ നടന വിസ്മയമായിലേലം എന്ന സിനിമയിൽ എം.ജി സോമൻ അവതരിപ്പിച്ച ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രം മലയാളി ഒരിക്കലും മറക്കില്ല.മുന്നൂറ്റി എഴുപതിൽ പരം സിനിമകളിൽ വില്ലനായും നായകനായും തിളങ്ങിയ ഈ നടൻ ഓർമ്മയായെങ്കിലും തിരുവല്ലക്കാർക്ക് എന്നും അവരുടെ സോമേട്ടൻ അഭിമാനമാണ്.