Share this Article
പ്രിയ വാര്യര്‍ കരിയറില്‍ തോറ്റുപോയോ?
 Priya Warrier  Malayalam Actress

അഡാര്‍ ലൗ എന്ന തന്റെ ആദ്യ ചിത്രത്തില്‍ മാണിക്യ മലരായ പൂവി എന്ന ഗാനത്തില്‍ ഒരൊറ്റ കണ്ണിറുക്കലിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് തൃശൂര്‍ സ്വദേശിനിയായ പ്രിയ വാര്യര്‍. ആ ഒറ്റ കണ്ണിറുക്കലിലൂടെ പ്രിയ എന്ന നടി പ്രശസ്തയായി. സിനിമ പുറത്തിറങ്ങുന്നതിന് മുന്നെ തന്നെപാട്ടുകള്‍ ഹിറ്റായി. പ്രിയയ്ക്ക് ഒരു പിടി പരസ്യങ്ങളും മറ്റ് ഭാഷകളിലെ ചിത്രങ്ങളിലേക്ക് അവസരവും ലഭിച്ചു. പ്രിയയുടെ രണ്ടാമത്തെ ചിത്രം ബോളിവുഡിലായിരുന്നു.ശ്രീദേവി ബംഗ്ലോ. ഇതിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ പ്രിയയ്‌ക്കെതിരെ ട്രോളുകളുടെ പൂരമായിരുന്നു.

ബോളിവുഡിലേക്കുള്ള പ്രിയയുടെ വരവിനെസ്വാഗതം ചെയ്തതിന് പിന്നാലെയാണ് വിമര്‍ശകരും എത്തിയത്. സിനിമയിലെ വസ്ത്രധാരണത്തെക്കുറിച്ചായിരുന്നു തുടക്കത്തിലേ വിമര്‍ശനം. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ പ്രിയ ഇന്‍സ്റ്റഗ്രാമിലെ ഫോളവേഴ്‌സിന്റെ കാര്യത്തിലും ഒന്നാമതാണ്. നിമിഷനേരം കൊണ്ടാണ് പ്രിയയുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്. പവന്‍ കല്യാണിന്റെ ബ്രോയില്‍ പ്രിയാ വാര്യര്‍ വലിയ പ്രതീക്ഷ വച്ചെങ്കിലും അതൊക്കെ വൃഥാവിലായി.ഇടക്കാലത്ത് കുറച്ച് തെലുങ്ക് ചിത്രങ്ങളില്‍ പ്രിയ പ്രത്യക്ഷപ്പെട്ടെങ്കിലും അതൊന്നും തുണച്ചില്ല. കരിയറില്‍ പ്രിയാ വാര്യര്‍ക്ക് ഇപ്പോള്‍ അത്ര തിരക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories