Share this Article
തലകീഴായി കിടന്ന് ചുംബിച്ച് ഹണി റോസ്; മോഹിപ്പിക്കുന്ന അനുഭവമാണ് ബ്ലാര്‍ണി കാസിലെന്നു താരം
വെബ് ടീം
posted on 20-06-2023
1 min read
HONEYROSE

ബ്ലാര്‍ണി കാസിൽ സന്ദർശിച്ച് നടി ഹണി റോസ്. രസകരമായ ചരിത്രവും മിത്തുകളും നിറഞ്ഞ അമ്പരപ്പിക്കുന്ന അപൂര്‍വ അനുഭവം അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന ഒരാളും നഷ്ടപ്പെടുത്തരുത്. പ്രശസ്തമായ ബ്ലാര്‍ണി സ്റ്റോണ്‍ താന്‍ ചുംബിച്ചിരിക്കുകയാണെന്നും ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

തലകീഴായി കിടന്ന് ബ്ലാര്‍ണി സ്റ്റോണ്‍ ചുംബിക്കുന്ന വിഡിയോ ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.’പ്രശസ്തമായ ബ്ലാര്‍ണി സ്റ്റോണ്‍ താന്‍ ചുംബിച്ചിരിക്കുകയാണെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രസകരമായ ചരിത്രവും മിത്തുകളും നിറഞ്ഞ അമ്പരപ്പിക്കുന്ന കോട്ടയാണ് ബ്ലാര്‍ണി കാസില്‍.

ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത മോഹിപ്പിക്കുന്ന അനുഭവമാണ് ഈ കോട്ട. കോട്ടയുടെ മുകളില്‍ കയറി ഈ കല്ലില്‍ ചുംബിക്കുന്ന അപൂര്‍വ അനുഭവം അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന ഒരാളും നഷ്ടപ്പെടുത്തരുതെന്നും’- വീഡിയോയ്ക്ക് താഴെ ഹണി റോസ് കുറിച്ചു.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക :https://www.instagram.com/reel/CtlffYrrLUG/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories