റിയാലിറ്റി ഷോയിൽ തുടങ്ങി ഗാനാലാപനങ്ങളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഉൾപ്പെടെ സുപരിചതയാണ് അഞ്ജു ജോസഫ്. തന്റെ പുതിയ വിശേഷം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് അഞ്ജു. അതൊരു വിവാഹഫോട്ടോയാണെന്നതാണ് പ്രത്യേകത. ആലപ്പുഴ സബ് രജിസ്റ്റർ ഓഫീസിൽ വെച്ച് ഗായിക അഞ്ജു ജോസഫ് വിവാഹിതയായി. ഭാവിയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്ന ക്യാപ്ഷനോടെ മാലയിട്ട് വരന്റെ കൈപിടിച്ച് ഇറങ്ങുന്ന ചിത്രം അഞ്ജു തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
വിവാഹ ഫോട്ടോ അല്ലാതെ, വരനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഗായിക ഫെയ്സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടില്ല.ആദിത്യ പരമേശ്വരൻ എന്നാണ് വരന്റെ പേരെന്നാണ് റിപ്പോർട്ട്
കോട്ടയം സ്വദേശിയായ അഞ്ജു ജോസഫ് റിയാലിറ്റി ഷോയിലൂടെയാണ് പിന്നണി ഗാന രംഗത്തേക്ക് എത്തിയത്.
അഞ്ജുവിന്‍റെ രണ്ടാമത്തെ വിവാഹമാണിത്. ആദ്യ വിവാഹം വേർപിരിഞ്ഞതിനെപ്പറ്റിയും ഡിപ്രെഷനിൽ നിന്ന് പുറത്തു കടന്നതിനെക്കുറിച്ചും അഞ്ജു തുറന്ന് പറഞ്ഞിരുന്നു.