Share this Article
പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് 'മീശ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
 'Meesha' first look poster

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് എംസി ജോസഫ് സംവിധാനം ചെയ്യുന്ന 'മീശ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഷൈന്‍ ടോം ചാക്കോ , തമിഴ് താരം കതിര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍.യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ സജീര്‍ ഗഫൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഏറെ ദുരൂഹതകള്‍ ഒളിപ്പിക്കുന്ന ഒരു പോസ്റ്ററാണ് പുറത്തിറങ്ങിയത്.തമിഴ് താരം കതിര്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംവിധയകൻ എംസി ജോസഫ് തന്നെയാണ്. ഛായാഗ്രഹണം സുരേഷ് രാജൻ നിർവ്വഹിക്കുന്നു.

സംഗീതം- സൂരജ് എസ്. കുറുപ്പ്, എഡിറ്റിംഗ്- മനോജ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രവീൺ ബി. മേനോൻ, ലൈൻ പ്രൊഡ്യൂസർ- സണ്ണി തഴുത്തല, കലാസംവിധാനം- മഹേഷ്, മേക്കപ്പ്- ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്- സമീറ സനീഷ്, സ്റ്റിൽസ്- ബിജിത്ത് ധർമ്മടം, ഡിസൈൻ- തോട്ട് സ്റ്റേഷൻ, പി.ആർ.ഒ.- ജിനു അനിൽകുമാർ വൈശാഖ് സി വടക്കേവീട്. മാർക്കറ്റിങ് എന്റർടൈൻമെന്റ് കോർണർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories