2018 ന് ശേഷം മറ്റൊരു യഥാര്‍ഥ സംഭവം ആസ്പദമാക്കി പുതിയ ചിത്രം ഒരുക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി. ചരിത്ര പ്രാധാന്യമുള്ള എം.വി കൈരളി എന്ന ചരക്ക് കപ്പലിന്റെ തിരോധാനം ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതായിരിക്കും ചിത്രം. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു എന്നാണ് വിവരം. നോര്‍വെയില്‍ നിര്‍മ്മിച്ച സാഗ സോഡ് എന്ന കപ്പലാണ് പിന്നീട് എം.വി കൈരളിയെന്ന കേരളത്തിന്റെ സ്വന്തം കപ്പലായി മാറിയത്.
കോട്ടയം സ്വദേശി മരിയദാസ് ജോസഫ് ക്യാപ്റ്റനും എറണാകുളം സ്വദേശി അബി മത്തായി ചീഫ് എന്‍ജിനീയറും മലപ്പുറം സ്വദേശി ബേബി സെബാസ്റ്റിയന്‍ റേഡിയോ ഓഫീസറുമായ കപ്പലില്‍ 23 മലയാളികളുള്‍പ്പെടെ 51 പേരുണ്ടായിരുന്നു. കപ്പലിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷണങ്ങള്‍ നടന്നുവെങ്കിലും ഫലമുണ്ടായില്ല. അതേസമയം ചിത്രത്തെ പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് ജൂഡ് ആന്റണി പുതിയ ചിത്രത്തെ പറ്റി തുറന്ന് പറഞ്ഞത്.