Share this Article
ഓണാഘോഷം ഒടിടിയിൽ പൊടിപൊടിക്കാൻ പുത്തൻ റിലീസുകൾ; ഏതൊക്കെയെന്ന് അറിയാം
വെബ് ടീം
posted on 25-08-2023
1 min read
OTT RELEASE ON ONAM SEASON

സിനിമകളുടെ ഉത്സവകാലമാണ് ഓണക്കാലം. പണ്ടൊക്കെ  തീയേറ്ററുകളിൽ മാത്രമാണ് ആഘോഷമെങ്കിൽ ഇപ്പോൾ ഒടിടിയിലൂടെ ഈ ഉത്സവാഘോഷം വീടുകളിലും എത്തും.ഇത്തവണ ആഘോഷമാക്കാൻ ഒടിടിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് പുത്തൻ റിലീസുകളാണ്. ഓഗസ്റ്റ് 22 മുതൽ മലയാളികൾ കാത്തിരുന്ന സിനിമകളുടെ ഒടിടി റിലീസ് ആരംഭിച്ചു കഴിഞ്ഞു.

സ്റ്റെഫി സേവ്യർ സംവിധാനം ചെയ്ത മധുര മനോഹര മോഹം ഓഗസ്റ്റ് 22 മുതൽ സ്ട്രീമിംഗ് ആരംഭിച്ചു. രജീഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം തിയറ്ററിൽ പ്രേക്ഷപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നാണ്. ഹൈറിച്ച് ഒടിടിയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ഇതിന് പുറമെ ഡിസ്‌നി ഹോട്ട്‌സ്റ്റാറിൽ ‘മാസ്റ്റർപീസ്’ എന്ന മലയാളം കോമഡി വെബ് സീരീസിന്റെ സ്ട്രീമിംഗും സെപ്റ്റംബറിലുണ്ടാകും.

അനിൽ ഫിലിപ്പ് സംവിധാനം ചെയ്ത് മാർഗരറ്റ് ആന്റണി, റോണി ഡേവിഡ്, സ്ഫടികം ജോർജ്, രഞ്ജി പണിക്കർ എന്നിവർ പ്രധാന വേഷം അവതരിപ്പിച്ച ‘മൈക്കിൾസ് കോഫി ഹൗസ്’ ഓഗസ്റ്റ് 25ന് റിലീസ് ചെയ്യും.

രാജേഷ് കെ.രാമൻ രചനയും സംവിധാനവും നിർവഹിച്ച് ശ്രുതി രാമചന്ദ്രൻ, ഗുരു സോമസുന്ദരം, ഗോവിന്ദ് പത്മസൂര്യ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ നീരജ ഓഗസ്റ്റ് 28ന് സ്ട്രീം ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories