Share this Article
ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി
The first song of the movie Guruvayoor Ambalanadayil  is released

പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന വേഷത്തിലെത്തുന്ന ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്ത്. ലിറിക്കല്‍ വീഡിയോ ആയി എത്തിയ ഗാനം ആലപിച്ചിരിക്കുന്നത് നടന്‍ അജു വര്‍ഗീസ് ആണ്. 

അജു വര്‍ഗീസ് ആദ്യമായി ഗായകനാവുന്ന ചിത്രംകൂടിയാണ് ഗുരുവായൂരമ്പല നടയില്‍.കെ ഫോര്‍ കൃഷ്ണ എന്ന ഗാനത്തിന്റെ രചന വിനായക് ശശികുമാറാണ് നിര്‍വഹിച്ചിരിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതസംവിധാനം.

മിലന്‍ ജോയ്, അരവിന്ദ് നായര്‍, അമല്‍ സി അജിത്, ഉണ്ണി ഇളയരാജ എന്നിവരാണ് കോറസ് ഗായകര്‍.ഗാനത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഒരു അനൗണ്‍സ്‌മെന്റ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

ചിത്രത്തിന്റെ ടീസറിനും മികച്ച വരവേല്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, ഇര്‍ഷാദ്, ജഗദീഷ്, പി പി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തമിഴ് ഹാസ്യതാരം യോഗി ബാബു മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ജയ ജയ ജയ ജയ ഹേയ്ക്ക് എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ദീപു പ്രദീപാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മേയ് 16-ന് ചിത്രം തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories