Share this Article
ദി പെസന്റ്സ്, ഒമെൻ, ഫാമിലി; IFFKയിൽ ഇന്ന് പ്രദർശിപ്പിക്കുന്ന സിനിമകൾ
66 films will be screened at the Kerala International Film Festival on Saturday.

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ശനിയാഴ്ച 66 സിനിമകൾ പ്രദർശിപ്പിക്കും.  ഓസ്കാർ എൻട്രി നേടിയ പോളിഷ് ചിത്രം ദി പെസന്റ്സ്, ബെൽജിയം സംവിധായകൻ ബലോജിയുടെ ഒമെൻ എന്നീ സിനിമകളും ശനിയാഴ്ച പ്രദർശിപ്പിക്കും. 

അഫ്​ഗാൻ ചിത്രം ദി ലാസ്റ്റ് ബർത്ത്ഡേ, ഉക്രൈൻ ചിത്രം സ്റ്റെപ്നേ, ബ്രൂണോ കാർബോണിയു‌ടെ ദി ആക്സിഡന്റ്, കൊറിയൻ ചിത്രം സ്ലീപ്പ് തുടങ്ങിയവയും ലോക സിനിമ വിഭാഗത്തിൽ ശനിയാഴ്ച സ്ക്രീനിലെത്തും. ആറ് രാജ്യങ്ങളിൽ നിന്നുള്ള  ഓസ്കാർ എൻട്രികളും ഒൻപതു മലയാളസിനിമകളും  ഇന്ന് പ്രേക്ഷകർക്ക് കാണാം.വൃദ്ധനെ വിവാഹം ചെയ്യേണ്ടിവന്ന യുവതിയുടെ ജീവിതം പ്രമേയമാക്കിയ അനിമേഷൻ ചിത്രമാണ് ദി പെസന്റ്സ് .

അതിജീവനം, പ്രണയം തുടങ്ങിയ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഏഴ് ചലച്ചിത്രങ്ങൾ രാജ്യാന്തര മത്സരയിനത്തിൽ പ്ര‍ദർശിപ്പിക്കും. രാജ്യാന്തര മേളയിലെ മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്കുംഇന്ന് തുടക്കമാകും. 14 ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. 

സ്പാനിഷ്, പോ‍ർച്ചു​ഗീസ്, കസാക്കിസ്ഥാൻ എന്നീ രാജ്യാന്തര സിനിമകൾക്കൊപ്പം ഇന്ത്യൻ സിനിമകളും മത്സരയിനത്തിന്റെ ഭാ​ഗമാവും. 

സതേൺ സ്റ്റോം,  ലൈല ഹാലയുടെ പോർച്ചു​ഗീസ് ചിത്രം പവ‍ർ ആലി, മഞ്ഞുവീഴ്ചയിൽ അകപ്പെട്ടു പോവുന്ന കസാക്കിസ്ഥാൻ യുവാവിന്റെ സംഭവബഹുലമായ കഥയ പറയുന്ന ദി സ്നോ സ്റ്റോം,  പ്രണയവും ലൈം​ഗികതയും ചർച്ച ചെയ്യുന്ന ഹിന്ദി ചിത്രം ആ​ഗ്ര എന്നിവയും പ്രേക്ഷകർക്ക് മുന്നിലെത്തും.

അൻപതു വയസ്സുകാരിയായ അങ്കണവാടി ടീച്ചർ ഗീതയുടെ ജീവിതം പറയുന്ന ഫാസിൽ റസാഖ് രചനയും സംവിധാനവും നിർവഹിച്ച തടവ്, ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി എന്നീ മലയാള ചിത്രങ്ങളും ഇന്ന്  അന്താരാഷ്ട്ര മത്സരയിനത്തിൽ പ്രദർശിപ്പിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories