Share this Article
ത്രില്ലടിപ്പിക്കാൻ പോത്തേട്ടനും സംഘവും; മമ്മൂട്ടിയുടെ കട്ട സപ്പോർട്ടും
വെബ് ടീം
posted on 29-06-2024
25 min read
Dileesh Pothan and team with new movie; Mammootty in support; Know more

മഹേഷിൻ്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് സിനിമ ഇറങ്ങുന്നതിന് മുൻപെ തന്നെ മലയാളികൾക്ക് ദിലീഷ് പോത്തൻ്റെ മുഖം സുപരിചിതമാണ്.  ആഷിഖ് അബു ചിത്രം സാൾട്ട് ആൻ്റ് പെപ്പറിൽ "കഞ്ഞിയെങ്കിൽ കഞ്ഞി" എന്ന ഡയലോഗ് മതി പോത്തേട്ടൻ്റെ മുഖം ആളുകൾക്ക് തിരിച്ചറിയാൻ. എന്നാൽ ദിലീഷ് പോത്തൻ എന്ന പേര് ആളുകൾക്ക് സുപരിചിതമായത് മഹേഷിൻ്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ്. അന്ന് സാൾട്ട് ആൻ്റ്  പെപ്പർ കണ്ട ആരും ഇയാൾ പിന്നീട് മലയാള സിനിമയുടെ സീൻ മാറ്റുന്ന സംവിധായകൻ ആകുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നിങ്ങനെ രണ്ട് സിനിമകൾ കൂടി സംവിധാനം ചെയ്തു. എന്നാലിപ്പോൾ അഭിനയത്തിലാണ് ദിലീഷ് പോത്തൻ്റെ ശ്രദ്ധ. അതുകൊണ്ട് തന്നെ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന അടുത്ത സിനിമ ഏതാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇത് സംബന്ധിച്ച് പല അഭ്യൂഹങ്ങൾ വരുന്നുണ്ടെങ്കിലും പുതിയ ഒരു സിനിമയും ഔദ്യോഗികമായി ദിലീഷ് പോത്തൻ അനൗൺസ് ചെയ്തിട്ടില്ല.

അതിനിടെ ദിലീഷ് പോത്തൻ അഭിനയിച്ച നിരവധി സിനിമകളാണ് തിയേറ്ററുകളിൽ എത്തുന്നത്. അതിൽ പ്രധാനപ്പെട്ട സിനിമയാണ് ഗുമസ്തൻ. 

മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രമായ"ഗുമസ്തൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടു. നവാഗതനായ റിയാസ് ഇസ്മത് തിരക്കഥ ഒരുക്കിയ ഈ ചിത്രം ഏറ്റുമാനൂർ, പാലക്കാട്‌, വടക്കാഞ്ചേരി എന്നിവടങ്ങളിലായി ട്ടാണ്ചിത്രീകരണം പൂർത്തിയാക്കിയത്.


ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ജെയ്‌സ് ജോസ്, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, എന്നിവരുടെ ചിത്രങ്ങളോടെയാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. അത്യന്തം   സസ്പെൻസ് നിറഞ്ഞ ഒരു കഥയുടെ ചുരുളുകളാണ് സംവിധായകനായ അമൽ കെ. ജോബിഈ ചിത്രത്തിലൂടെ നിവർത്തുന്നത്.

അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മക്ബുൽ സൽമാൻ, ജോയ് ജോൺ ആന്റണി, ഫൈസൽ മുഹമ്മദ്‌, സുന്ദര പാന്ധ്യൻ, സ്മിനു സിജോ, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീർ, സുധീഷ് തിരുവമ്പാടി, സ്റ്റീഫൻ മാത്യു, ലുലു ഷെഹീൻ, അലക്സ് കുര്യൻ, രജീഷ് കെ സൂര്യ, രാജേഷ് മേനോൻ, മച്ചാൻ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാൻ റാവുത്തർ, ഡോണാൾഡ് ജോയ്, ജീമോൻ ജോർജ്, പ്രണവ്, മഞ്ജു ഷെറിൻ, എൽദോ രാജു, അനീറ്റ ജോഷി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു..സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഇരിക്കുന്നത് ബിനോയ്‌ എസ് പ്രസാദ് ആണ്.  കുഞ്ഞുണ്ണി എസ് കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.  എഡിറ്റിംഗ് അയൂബ് ഖാൻ. അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആർ, പ്രൊജക്റ്റ്‌ ഡിസൈനർ നിബിൻ നവാസ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. 

 ജൂലൈ മാസത്തിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.


The first look poster of the crime thriller film "Gumasathan" directed by Amal K Jobi under the banner of Muzafir Productions has been released through the official page of Mega Star Mammootty. The film is scripted by newcomer Riyaz Ismat and has been shot in Etumanoor, Palakkad and Vadakancherry.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories